അലാന്‍ കുര്‍ദിയുടെ പിതാവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കണ്ടുമുട്ടല്‍ ഹൃദയസ്പര്‍ശിയായി

അലന്‍ കുര്‍ദിയെ ഓര്‍മ്മയില്ലേ 2015 ല്‍ ലോകത്തെ ഏറെ വേദനിപ്പിച്ചതായിരുന്നുു മൂന്നുവയസുകാരനായ തുര്‍ക്കി അഭയാര്‍ത്ഥിക്കുരുന്ന് ഏജിയന്‍ കടല്‍ മുറിച്ചുകടക്കുന്നതിനിടയില്‍ മുങ്ങിമരിച്ചുകിടക്കുന്ന ചിത്രം. അലന്‍ മുങ്ങിമരിച്ചുവെങ്കിലും അവന്റെ പിതാവ് അബ്ദുള്ള കുര്‍ദി ഉള്‍പ്പടെ നാലുപേര്‍ രക്ഷപ്പെട്ടിരുന്നു. പക്ഷേ അബ്ദുള്ളയുടെ മറ്റൊരു മകന്‍ ഖാലിബും ഭാര്യ രഹാന്നയും കപ്പല്‍ച്ചേതത്തില്‍ മരണമടഞ്ഞിരുന്നു.അലന്റെ പിതാവ് അബ്ദുള്ള കുര്‍ദിയുമായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശന വേളയില്‍ കണ്ടുമുട്ടിയത്. സിറിയന്‍ യുദ്ധത്തിന്റെ ഇരകളായിരുന്നു മറ്റനേകം പേരെ പോലെ ഈ കുടുംബവും.

മാര്‍പാപ്പ ഏറെ സമയം ഇദ്ദേഹത്തിന്റെ കൂടെ സമയം ചെലവഴിച്ചുവെന്നും അബ്ദുള്ളയുടെ സങ്കടങ്ങള്‍ കേട്ടുവെന്നും പത്രക്കുറിപ്പ് പറയുന്നു. അബ്ദുള്ള തന്നെ ശ്രവിച്ചതിന് മാര്‍പാപ്പയ്ക്ക് നന്ദി പറഞ്ഞുവെന്നും പത്രക്കുറിപ്പ് പറയുന്നു.