ഹംഗറിയിലെ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ മാര്‍പാപ്പ പങ്കെടുക്കും

ബാഗ്ദാദ്: ഹംഗറിയില്‍ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. ബുഡാപെസ്റ്റ് ഹീറോസ് സ്‌ക്വയറില്‍ സെപ്തംബര്‍ 12 നാണ് ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ സമാപനം നടക്കുന്നത്. അന്നേ ദിവസം അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പാപ്പ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറാക്ക് സന്ദര്‍ശനം കഴിഞ്ഞ് റോമിലേക്ക് പോകുന്ന വഴിയില്‍ വിമാനത്തില്‍ വച്ച് നടന്ന പ്രസ് കോണ്‍ഫ്രന്‍സില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇറാക്ക് പര്യടനം തന്നെ ഇത്തവണ ക്ഷീണിതനാക്കിയെന്നും മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ലെന്നും ഭാവിയില്‍ യാത്ര കുറയ്ക്കാന്‍സാധ്യതയുണ്ടോയെന്ന് അറിയില്ലെന്നും പാപ്പ വ്യക്തമാക്കി.

കൊറോണ വ്യാപനത്തിന് മുമ്പ് ഇഡോനേഷ്യ, ഈസ്റ്റ് തിമോര്‍, പാപ്പുവാന്യൂഗിനിയ എന്നിവിടങ്ങളില്‍ പര്യടനം നടത്താന്‍ പാപ്പ പദ്ധതിയിട്ടിരുന്നു. ഇറാക്ക് സന്ദര്‍ശനത്തിനും കൊറോണ വൈറസ് ഒരു ഭീഷണിയായിരുന്നു. ഞാന്‍ ഇതിന് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചു, അവസാനം ഞാന്‍ സ്വതന്ത്രമായി തീരുമാനമെടുത്തു. പാപ്പ പറഞ്ഞു.

കൊറോണ വൈറസ് വാക്‌സിന്‍ പാപ്പ യാത്രയ്ക്ക് മുമ്പ് സ്വീകരിച്ചിരുന്നു.