പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം സൗത്ത് സുഡാനിലെ രൂപതയ്ക്ക് മെത്രാന്‍

സൗത്ത് സുഡാന്‍: റുംബെക്ക് രൂപതയിലെ ബിഷപ്പായി ഫാ. ക്രിസ്റ്റ്യന്‍ കാര്‍ലാസാറെയെ നിയമിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി രൂപതയ്ക്ക് ഇടയനുണ്ടായിരുന്നില്ല. അവസാനത്തെ മെത്രാന്‍ പത്തുവര്‍ഷം മുമ്പാണ് മരണമടഞ്ഞത്. കോംബോനി മിഷനറിസ് സഭാംഗമാണ് ഫാ. ക്രിസ്റ്റ്യന്‍. ദൈവത്തിന് ദൈവത്തിന്റേതായ അത്ഭുതങ്ങളുണ്ട്. അവിടുന്ന് നല്കുന്ന സര്‍പ്രൈസ് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതുമാണ്. എന്നാല്‍ അതിനൊപ്പം അനുഗ്രഹവുമുണ്ട്. മെത്രാന്‍പദവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.