ഇസ്താംബൂള്‍: ഇസ്താംബൂളിലെ പ്രശസ്തമായ പാദുവാ സെന്റ് ആന്റണി ബസിലിക്ക വ്യാജരേഖകള്‍ ചമച്ച് വില്ക്കാന് ശ്രമം. ബസിലിക്കയുടെ ഉടമസ്ഥാവകാശം തങ്ങളില്‍ നിക്ഷിപ്തമാണെന്ന് വ്യാജരേഖകള്‍ ചമച്ച് വില്‍ക്കാനാണ് സെബാസ്റ്റിന് ഗോക്കും ഏതാനും ചിലരും ചേര്‍ന്ന് ശ്രമിച്ചത്. ശ്രമം പരാജയപ്പെട്ട ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ക്രെസ്തവ-യഹൂദ മതപാരമ്പര്യങ്ങളിലെ വിവിധ സൈറ്റുകള്‍ കേന്ദ്രീകരിച്ച് നിരവധിയായ തട്ടിപ്പുകള്‍ നടത്തുന്ന സംഘമാണ് ഇവരുടേത്. ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.