‘
ബാഗ്ദാദ്: തനിക്ക് ക്രിസ്ത്യാനി ആകണം എന്ന് പറഞ്ഞുകൊണ്ടുള്ള ഇറാക്കിലെ മുസ്ലീം പെണ്‍കുട്ടിയുടെ ട്വീറ്റ് വൈറലാകുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനത്തില്‍ ആകൃഷ്ടയായിട്ടാണ് പെണ്‍കുട്ടി ഈ കുറിപ്പെഴുതിയിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ ഏറെ സ്വാധീനിച്ചിരിക്കുന്നുവെന്നും താന്‍ ഇപ്പോള്‍ ക്രിസ്തുമതത്തെക്കുറിച്ച് വായിക്കുന്നുവെന്നുമാണ് പതിനഞ്ചുകാരിയായ റാണിയാ ജലാല്‍ എഴുതിയിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വിറ്ററിന്റെ താഴെയായിട്ടാണ് റാണിയായുടെ ഈ വരികള്‍.
മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെയായിരുന്നു പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം. ചരിത്രപരമായി വളരെയധികം പ്രാധാന്യം നേടിയെടുത്ത ഒന്നായിരുന്നു പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം.