ക്രൈസ്തവ യുവതികള്‍ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരകളാകുന്നത് വര്‍ദ്ധിക്കുന്നു: ഓപ്പണ്‍ ഡോര്‍സ്

ലോകമെങ്ങും ക്രൈസ്തവ യുവതികള്‍ക്ക് നേരെയുള്ള അക്രമങ്ങളുടെ കാര്യത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായിയിരിക്കുന്നതായി ഓപ്പണ്‍ ഡോര്‍സ്. ലോക വനിതാദിനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.. മുന്‍വര്‍ഷങ്ങളിലെ വച്ചുനോക്കുമ്പോള്‍ കഴിഞ്ഞവര്‍ഷം ക്രൈസ്തവയുവതികള്‍ക്ക് നേരെയുള്ള അക്രമത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നാണ് കണക്കുകള്‍. തട്ടിക്കൊണ്ടുപോകുക, നിര്‍ബന്ധിതമായി വിവാഹം ചെയ്യുക എന്നിവയ്ക്കാണ് ക്രൈസ്തവയുവതികള്‍ ഇരകളാകുന്നത്. നിര്‍ബന്ധിത വിവാഹം 16ശതമാനവും ശാരീരികാക്രമം 31 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് കുറഞ്ഞ അവകാശവും കുറഞ്ഞ സംരക്ഷണവുമേ ലഭിക്കുന്നുള്ളൂ. അതുകൊണ്ട് അവര്‍എളുപ്പത്തില്‍ ആക്രമിക്കപ്പെടുന്നു. റിപ്പോര്‍ട്ട് പറയുന്നു.

സ്രതീകളെ തട്ടിക്കൊണ്ടുപോകുന്നത് മതപരമായ പീഡനത്തിന്റെ രൂപമായിട്ടാണ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്.. ആഫ്രിക്കയിലും ഏഷ്യയിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.