യൗസേപ്പിതാവിന് സ്വയം സമര്‍പ്പിക്കുന്നു; സ്വവര്‍ഗ്ഗജീവിത ശൈലി ഉപേക്ഷിച്ചുകൊണ്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ ധീരമായ പ്രഖ്യാപനം

പ്രമുഖ ബ്രിട്ടീശ് രാഷ്ട്രീയ നിരൂപകനും പ്രസംഗകനും എഴുത്തുകാരനുമായ മിലോ യാനോപൗലോസ് കഴിഞ്ഞ ദിവസം വരെ സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു. ഒരു ആണ്‍സുഹൃത്തുമൊത്താണ് അദ്ദേഹം ജീവിച്ചിരുന്നത്. പക്ഷേ കഴിഞ്ഞ ദിവസം ഒരു ക്രൈസ്തവ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത് താന്‍ പാപകരമായ അത്തരമൊരു ജീവിതശൈലി ഉപേക്ഷിക്കുന്നുവെന്നും ഇനിയുള്ള ജീവിതം ദൈവത്തിനും യൗസേപ്പിതാവിന്റെ വണക്കത്തിനുമായി സമര്‍പ്പിക്കുന്നുവെന്നുമാണ്.

റോമന്‍ കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ന്നുവന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.