ലൗദാത്തോ സിയോടുള്ള പ്രതികരണം; ബംഗ്ലാദേശില്‍ കത്തോലിക്കര്‍ വൃക്ഷത്തൈ നടുന്നു

ധാക്ക: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോസീയോടുള്ള ക്രിയാത്മകമായ പ്രതികരണം എന്ന നിലയില്‍ ബംഗ്ലാദേശില്‍ കത്തോലിക്കര്‍ ഓരോ വൃക്ഷത്തൈ വീതം നടുന്നു. ധാക്ക മുന്‍ മെത്രാപ്പോലീത്ത കര്‍ദിനാള്‍ പാട്രിക് ഡി റൊസോരിയോ വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയി്ച്ചത്. നാലുലക്ഷത്തോളം വൃക്ഷത്തൈകളാണ് നടുന്നത്. കാരണം ബംഗ്ലാദേശില്‍ അത്രത്തോളം കത്തോലിക്കരാണുള്ളത്. പൊതുഭവനമായ ഭൂമി സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കര്‍ക്ക് പുറമെ ഇതര ക്രൈസ്തവവിഭാഗത്തിലെ വിശ്വാസികളും ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.