കേസ് തുടങ്ങി ഏതാണ്ട് പതിനേഴ് വർഷമാകുന്നത് വരെ ഒരുമാതിരിപ്പെട്ട മറ്റെല്ലാവരെയും പോലെ സിസ്റ്റര്‍ അഭയ കൊലചെയ്യപ്പെട്ടതായിരിക്കുമെന്നാണ് ഞാനും ധരിച്ച് വെച്ചിരുന്നത്. രണ്ട് പുരോഹിതന്മാരും ഒരു കന്യാസ്ത്രീയും കൂടി അവരെ അടിച്ച് കിണറ്റിൽ കൊണ്ടിട്ട് കൊന്നൂന്നായിരുന്നു മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞിരുന്നത്.
1992 ൽ സിസ്റ്റര്‍ മരിക്കുമ്പോ ഞാൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ MBBS വിദ്യാര്‍ത്ഥിയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടന്നിരുന്നത് കോട്ടയത്തും.
MBBSഉം കഴിഞ്ഞ് പിന്നീട് ഫോറെൻസിക്ക് മെഡിസിൻ MDയൊക്കെ കഴിഞ്ഞ് പെരിന്തല്‍മണ്ണ MESൽ ജോലി നോക്കുമ്പോഴാണ്, 2009 ൽ, ഉമാദത്തർ സാറ് സിസ്റ്റര്‍ അഭയയുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ റിപ്പോർട്ടിന്റെ TEXT ഒരു photostat എടുത്തു അയച്ച് തന്നിട്ട് “കൃഷ്ണൻ ഇത് വായിച്ചിട്ട് ഒരു ഒപ്പീനിയൻ പറയൂ” എന്ന് ഒരു ഒറ്റവരി കത്ത് പോസ്റ്റിൽ അയച്ച് തന്നത്. പേരും റിപ്പോർട്ടിന്റെ മറ്റ് വിവരങ്ങളും മറിച്ചിട്ട് പോസ്റ്റ്‌മോര്‍ട്ടം ഫൈന്റിംഗ്സ് മാത്രമാണ് അയച്ച് തന്നത്.
ഒരു വീഴ്ച്ചയിൽ ഉണ്ടായേക്കാവുന്ന തരം പരിക്കുകളും, ബോധത്തോടെ വെള്ളത്തിൽ വീണ് conscious survival under water ശ്വാസകോശങ്ങളിൽ വരുത്തുന്ന മാറ്റങ്ങളുമായിരുന്നു ആ reportൽ ഉണ്ടായിരുന്നത്. “Drowning with evidence of active survival under water, simple/minor injuries suggestive of a fall” എന്നും ഞാൻ സാറിനോട് പറഞ്ഞു.
അതിന് ശേഷമാണ് അത് സിസ്റ്റര്‍ അഭയയുടെ പൊസ്റ്റുമോർട്ടം റിപ്പോർട്ടാണെന്ന് സാർ എന്നോട് പറയുന്നത്. “ഇനി ഇതും കൂടി” എന്ന് പറഞ്ഞിട്ടാണ് പ്രതികളുടെ ജാമ്യാപേക്ഷ കേട്ട ഹൈക്കോടതി വിധിയുടെ പകർപ്പ് എനിക്ക് അയച്ച് തന്നത്. ഇന്നത്തെ പോലെ pdf ഒന്നുമല്ല. എതാണ്ട് എഴുപത് പെയ്ജോളം വരുന്ന ആ വിധി ന്യായത്തിന്റെ പ്രിന്റ് മൊത്തം ഫോട്ടോക്കോപ്പിയെടുത്തതായിരുന്നു അത്.
ഏതാണ്ട് ആ സമയത്തോ അതോ ഏറേ താമസിക്കാതെയോയാണ് ‘സിസ്റ്റര്‍ സെഫിയെന്ന പെരും കള്ളി’ യുടെ ഹൈമെനോപ്ലാസ്റ്റി കഥയും മാധ്യമങ്ങളിലൂടെ അറിയുന്നത്.
അന്ന് മുതലാണ് ഫോറെൻസിക്ക് മെഡിസിന്റെ ഡാർക്കർ സൈഡ് ഞാൻ കണ്ട് തുടങ്ങിയത്.
====================================
Polygraph test (നുണ പരിശോധന), Brain fingerprinting test, Narco analysis, പോസ്റ്റ്‌മോര്‍ട്ടം പരിശോധന, virginity test, psychological autopsy എന്ന് വേണ്ട ഇന്ന് “ശാസ്ത്രീയ” മെന്ന പരിവേഷമുള്ള ഒരുമാതിരിയുള്ള എല്ലാ പരിശോധനകളും നടത്തിയ ഒരു കേസായിരുന്നു അഭയാ കേസ്.
ഇതിൽ virginity test ഉം അതിന്റെ reportഉം അതിന്മേൽ കോടതിയിൽ നടന്ന depositionഉം കോടതിയുടെ കണ്ടെത്തലും എത്രത്തോളം ഭീകരമായിരുന്നു എന്ന് ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ട്.
ഇക്കാര്യത്തിൽ ഒരൊറ്റ കാര്യം കൂടി പറഞ്ഞിട്ട് മറ്റ് മൂന്ന് പരിശോധനകളേപ്പറ്റി പറയാം. ദൃസാക്ഷികളുടെ സാക്ഷി മൊഴികൾ പോലെയല്ല സയന്റിഫിക് എവിഡെൻ്സ്. നേരത്തേ പറഞ്ഞത് ഓർമയില്ലെന്നോ, അന്വേഷണ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചപ്പോ പേടിപ്പിച്ചോ പറയിച്ചതാണെന്നൊക്കെ പറഞ്ഞ് occurrence witness ന് വേണേല് തടിയൂരാം 164 statement പോലേ exceptions ഉണ്ട്, എങ്കിലും.
അത് പോലെയല്ല scientific evidence. ഒരിക്കല്‍ വ്യാജമായി “ശാസ്ത്രീയ” തെളിവുകൾ ഉണ്ടാക്കി കഴിഞ്ഞാല്‍ അത് തിരുത്താൻ കഴിയുക ഏതാണ്ട് അസാധ്യമാണ്. എക്സാമിൻ ചെയ്യപ്പെട്ട സബ്ജക്ട് പറയാത്ത കാര്യങ്ങൾ റിപ്പോർട്ടിൽ എഴുതിപ്പിടിപ്പിച്ചാലോ, ഇല്ലാത്ത തെളിവുകൾ plant ചെയ്താലോ, ഉള്ള തെളിവുകൾ മനപൂർവം മറച്ച് വച്ചാലോ (ചുരുക്കിപ്പറഞ്ഞാൽ evidence fabricate ചെയ്താൽ) ദി ഡാമേജ് ഈസ് ഓൾമോസ്റ്റ് ഇർറിപ്പേറബ്ൾ. പോസ്റ്റ്മോർട്ടം പരിശോധനകളാണേല് പ്രത്യേകിച്ചും. ആകെയുള്ള ഒരേയൊരു മാര്‍ഗം Evidence fabricate ചെയ്തവര് അത് ഏറ്റ് പറയുക എന്നതാണ്. അങ്ങനെ ചെയ്താലുള്ള ഭവിഷ്യത്തുകൾ അറിയാത്തവരൊന്നുമല്ലല്ലോ അവർ. അത് കൊണ്ട് അക്കാര്യം “നടന്ന പോലെ തന്നെ….”
സിസ്റ്റർ സെഫിയുടെ പരിശോധനാഫലം അവർക്ക് ലഭ്യമായ അന്ന് മുതൽ, 2009 മുതൽ, അവർ ഈ രാജ്യത്തെ നീതി ന്യായ വ്യവസ്ഥയ്ക്ക് മുന്നിൽ പറഞ്ഞതാണ് ” ഈ പറയുന്ന പോലത്തെ ഒരു ശസ്ത്രക്രിയക്ക് അവര് വിധേയയായിട്ടില്ലെന്ന് തെളിയിക്കാൻ, രാജ്യത്തെ കോടതി പറയുന്ന ഏതൊരു മെഡിക്കൽ ബോർഡിന്റെ മുന്നിലും പോയി ഏത് തരം പരിശോധനയ്ക്കും വിധേയയാകാമെന്ന്”
Judgementൽ ഉള്ള relevant ഭാഗം⬇️ “She is prepared to undergo any test before any Medical Board of the choice of this court, to prove that she had not undergone any such surgery as alleged by prosecution, it is submitted”.
ഞാൻ മനസ്സിലാക്കിയിരിക്കുന്നത് അവർ ഇക്കാര്യം ആവശ്യപ്പെട്ട് ഡെൽഹി കോടതിയിൽ കൊടുത്ത ഒരു കേസിന്റെ നടപടികൾ അന്ന് തന്നെ മരവിപ്പിച്ച് വച്ചിരിക്കുകയാണെന്നാണ്.
2009 മുതൽ പൊതു മണ്ഡലത്തിലുള്ള ഈ കാര്യം നമ്മളേ സത്യം അറിയിക്കുവാൻ ഉത്തരവാദിത്വമുള്ള ഏതെങ്കിലും മാധ്യമം ഇന്ന് വരെ നമ്മളേ അറിയിച്ചിട്ടുണ്ടോ?
================================
◾Polygraph test അഥവാ നുണപരിശോധന
പരിശോധനക്ക് വിധേയമാകുന്ന വ്യക്തിയോട് ചില ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവർ സത്യം പറയുമ്പോഴും നുണ പറയുമ്പോഴും അവരുടെ ശരീരത്തിന്റെ പ്രവർത്തികളിൽ വ്യത്യാസങ്ങളുണ്ടാകുമെന്നും, അവരുടെ pulse rate, blood pressure, galvanic skin resistance, pupillary diameter, sweating തുടങ്ങി അവരുടെ തലച്ചോറിന്റെ electrical activityക്ക് (lie detection using EEG) വരെ മാറ്റങ്ങളുണ്ടാവുമെന്നും, ആ വ്യത്യാസങ്ങളുടെ വെളിച്ചത്തിൽ പറയുന്നത് സത്യമാണോ നുണയാണോന്ന് മനസ്സിലാക്കാൻ പറ്റും എന്ന claim ആണ് ഈ പരിശോധനയ്ക്കുള്ളത്.
പരിശോധനയുടെ validity യേപ്പറ്റി തർക്കങ്ങളുണ്ട്. ഏതാണ്ട് 87% accuracy ഉണ്ടെന്ന് പറയുന്ന ഈ ടെസ്റ്റ്ന് പക്ഷെ കോടതികളിൽ ക്രിമിനൽ കേസ്സുകളിൽ വേണ്ട “beyond reasonable doubt” എന്ന degree of proof ഇല്ലാത്തത് കൊണ്ടും, ടെസ്റ്റ് conclusive proof അല്ലാത്തത് കൊണ്ടും അത് ഒരുമാതിരിയുള്ള രാജ്യങ്ങളിലൊന്നും തെളിവായി അംഗീകരിക്കില്ല. എന്നാലും ഒരു investigative tool എന്ന നിലയ്ക്ക് ഇത് ഉപയോഗിക്കാറുണ്ട്.
ശരീരത്തിലേക്ക് അപകടകരമായ മരുന്നുകളൊന്നും കുത്തി വയ്ക്കാത്തത് കൊണ്ട് അതിന് വിധേയമാകുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നത് ഒരു അഡ്വാന്റേജാണ്. മറ്റൊന്ന് ടെസ്റ്റ് പാരാമീറ്റേഴ്സ് Objective ആണ്. എന്ന് വെച്ചാല്‍ അത് recordable ആണ്. Verifiable ആണ്.
(polygraph test എന്ന് ടൈപ്പ് ചെയത് ഒരു വിക്കിപീഡിയ search നടത്തിയാൽ തന്നെ ബേസിക് വിവരം കിട്ടും. So, please do) Sister അഭയാ caseൽ പ്രതികളുടെ മേൽ നടത്തിയ ഈ പരിശോധനാ ഫലങ്ങൾ എന്തായിരുന്നു എന്ന് നമ്മളോട് സത്യം അറിയിക്കുവാൻ ഉത്തരവാദിത്വമുള്ള ഏതെങ്കിലും മാധ്യമങ്ങൾ പറഞ്ഞിട്ടുണ്ടോ?
ഹൈക്കോടതി വിധിയിൽ ഇതേ പറ്റി പറയുന്ന പ്രസക്ത ഭാഗം താഴെ..
⬇️
“The polygraph tests also gave negative reports regarding their involvement in alleged murder.”
എങ്ങനുണ്ട്?
==================================
◾Brain Fingerprinting
ഹൃദയത്തിന്റെ electrical activity അളക്കുന്ന ECG പോലെ ഒരു ടെസ്റ്റാണ് EEG. ഇത് തലച്ചോറിന്റെ ഇലക്ട്രിക്കല്‍ ആക്ടിവിറ്റി record ചെയുന്നു എന്ന വ്യത്യാസം, Electro Encephalo Gram. തലയുടെ മുകളിലും വശങ്ങളിലും ഘടിപ്പിക്കുന്ന EEG leads തലച്ചോറിന്റെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തനം രേഖപ്പെടുത്തുന്നു. അത് ഒരു ഗ്രാഫിൽ റിക്കാര്‍ഡാക്കുന്നു.
പരിശോധനയ്ക്ക് വിധേയമാകുന്ന സബ്ജക്ടിന്റെ ഓർമയിലുള്ള കാര്യങ്ങൾ കാട്ടിക്കൊടുത്താൽ അയാളുടെ തലച്ചോറ് അത് തിരിച്ചറിയുമെന്നും അന്നേരം അയാളുടെ EEG യിൽ അത് ഒരു പ്രത്യേക തരം potential ജനറേറ്റ് ചെയ്യപ്പെടുമെന്നും (P300-MERMER waves) അതിലൂടെ ഒരു പ്രത്യേക സ്ഥലമോ സംഭവമോ വ്യക്തിയേയോ ഒക്കെ അറിയാവുന്നയാള് അത് എത്ര ഒളിപ്പിച്ച് വച്ചാലും, അയാളുടെ brain ന്റെ ഈ recording അത് പുറത്ത് കൊണ്ട് വരുമെന്നും ആണ് ടെസ്റ്റിന്റെ പ്രെമിസ്.
(Brain finger printing എന്ന് ടൈപ്പ് ചെയത് ഒരു വിക്കിപീഡിയ search നടത്തിയാൽ തന്നെ ബേസിക് വിവരം കിട്ടും. So, ഇതും please do).
Sister അഭയാ caseൽ പ്രതികളുടെ മേൽ നടത്തിയ ഈ പരിശോധനാ ഫലങ്ങൾ എന്തായിരുന്നു എന്ന് നമ്മളോട് സത്യം അറിയിക്കുവാൻ ഉത്തരവാദിത്വമുള്ള ഏതെങ്കിലും മാധ്യമങ്ങൾ പറഞ്ഞിട്ടുണ്ടോ?
ഹൈക്കോടതി വിധിയിൽ ഇതേ പറ്റി പറയുന്ന പ്രസക്ത ഭാഗം താഴെ..
⬇️
The report shows that the second and third accused were tested with probes suggesting direct involvement in the death of Sr.Abhaya and it is reported that they “have not shown any brain activation pattern supporting experimental knowledge of such an act”. Learned counsel for the accused also pointed out that this fact was taken note of by the CBI itself and it is stated in the final report dated 25.8.2005 submitted by Sri.R.R.Sahay, Additional Superintendent of Police. The relevant portion from the said report is as follows: “regarding the three suspects Sanju P.Mathew, Sr.Sephy and Fr.Poothrikkayil for probe of direct involvement in the death of Sr.Abhaya NIMHANS has reported that they did not show any brain activation pattern supporting experimental knowledge of such an act.”
53. That means, the Brain Fingerprinting investigation report negatives the experience of second and third accused in the alleged murder of of Sr. Abhaya and their involvement in the murder and this fact is accepted also by CBI. It is not understood why arguments are still, advanced contrary to the scientific reports and the reports submitted by CBI itself that those reports prove involvement of accused in murder.
സൂപ്പറല്ലേ?
==================================
◾ഇനി Narco Analysis
Thiopentone sodium എന്ന ഒരു മയക്കുമരുന്ന് കുത്തിവെച്ച് ബോധം പാതിയാകുന്ന ഒരു മയക്കാവസ്ഥയിൽ ഒരാളുടെ തലച്ചോറിന് കളവ് മെനഞ്ഞെടുക്കാനുള്ള കഴിവ് നഷ്ടപ്പെടുമെന്നും അന്നേരം അയാളോട് എന്ത് ചോദിച്ചാലും അയാൾ പറയുന്നതെല്ലാം സത്യമായിരിക്കുമെന്നും പറയുന്ന, ഒരു തരത്തിൽ പറഞ്ഞാൽ soft torture method ആണ് truth serum എന്ന് പേര് വിളിക്കുന്ന ഈ പരിശോധന.
അർത്ഥബോധാവസ്ഥയിൽ confused and disoriented ആയിട്ടുള്ള, sound mental state ഇല്ലാത്ത ഒരു വ്യക്തി പറയുന്നത് ഒന്നും തെളിവായി സ്വീകരിക്കാൻ നമ്മുടെ നിയമം അനുവദിക്കുന്നില്ല. ഇനി അഥവാ അത് പരിശോധിച്ചാൽ തന്നെ വീണ്ടും പ്രശ്നങ്ങളുണ്ട്. ഒരു skilled manipulator ആയിട്ടുള്ള ആളാണ് ടെസ്റ്റ് നടത്തുന്നതെങ്കിൽ അയാൾക്ക് വേണ്ടുന്ന ഉത്തരങ്ങൾ ഈ പാതിബോധാവസ്ഥയിൽ കിടക്കുന്ന ആളിനോട് പറഞ്ഞിട്ട് അത് പിന്നീട് താൻ ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരമായി പറയിപ്പിച്ചെടുക്കാം. Amenable to suggestions എന്ന് പറയും.
വേറേ ഒരു പ്രശ്നം editing ആണ്.നിങ്ങളുടെ വീട്ടില്‍ ഇന്നലെ എത്ര വിരുന്നുകാര്‍ വന്നു, അവരോട് നിങ്ങൾ സംസാരിച്ചോ, അവർ എത്ര നേരം കഴിഞ്ഞ് പോയി എന്ന് ഞാന്‍ നിങ്ങളോട് narco ടെസ്റ്റിൽ ചോദിച്ചു എന്ന് വയ്ക്കുക.
അതിന് ഉത്തരമായി വീട്ടിൽ “ഇന്നലെ മൂന്ന് പേർ വന്നിരിന്നൂന്നും, അവരോട് ഒരുപാട് കാര്യങ്ങൾ സമകാലീന രാഷ്ട്രീയമുൾപ്പടെ സംസാരിച്ചിരിന്നൂന്നും, അവര് ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞ് പോയീന്നും” നിങ്ങൾ പറയുന്നൂന്ന് വിചാരിക്കുക.
ഇനി ഞാൻ അടുത്ത ചോദ്യം “നിങ്ങളുടെ വീട്ടിൽ ഇന്നലെ എത്ര മാവോസിസ്റ്റുകൾ വന്നൂന്നും, നിങ്ങളെന്തൊക്കെ സംസാരിച്ചൂന്നും, പാതിരാത്രി കഴിഞ്ഞ് എത്ര സമയത്തിനുള്ളിൽ അവര് തിരിച്ച് പോയീന്നും” ചോദിച്ചിട്ട് നേരത്തെയുള്ള എന്റെ ചോദ്യങ്ങൾക്ക് നിങ്ങൾ തന്നിരുന്ന മറുപടിയായ “ഇന്നലെ മൂന്ന് പേർ വന്നിരിന്നൂന്നും, അവരോട് ഒരുപാട് കാര്യങ്ങൾ, സമകാലീന രാഷ്ട്രീയമുൾപ്പടെ സംസാരിച്ചിരിന്നൂന്നും, അവര് ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞ് പോയീന്നും” ഞാനെടുത്ത് copy paste ചെയത് edit ചെയ്താൽ നിങ്ങളുടെ മുണ്ട് മാത്രമല്ല കീറി പോകാൻ പോകുന്നത്. അത് മൂടി വയ്ക്കുന്ന മറ്റ് പലതുങ്കൂടി കൂടെ കീറിപ്പോകും.
Uninterrupted ആയിട്ട് തുടക്കം മുതൽ അവസാനം വരെ record ചെയ്തിട്ട് അത് എഡിറ്റിങ്ങോ manipulationഓ ചെയ്യാത്ത narco test ന് മാത്രമേ എന്തെങ്കിലും വാലിഡിറ്റി ക്ലെയിം ചെയ്യാനാകൂ.
അത് കൊണ്ട് തന്നെ narco analysis പരിശോധന ഇനി അഥവാ ഒരു investigative tool ആയിട്ട് ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ അത് ഒരു independent agencyയേ കോണ്ടുമാവണം record ചെയ്യിക്കുവാൻ.
അഭയാ കേസിൽ നടന്ന ഈ narco analysis video മീഡിയക്ക് ചോർന്ന് കിട്ടി. യാതോരു facts checkingഉം ഇല്ലാതെ ഈ blood thirsty vampires അത് എടുത്തു broadcast ചെയതു. TRP റേറ്റിങ്ങ്സ് ആർ വെരി ഇംപോർട്ടന്റ് യൂ സീ…
Sister അഭയാ caseൽ പ്രതികളുടെ മേൽ നടത്തിയ ഈ NARCO പരിശോധനാ ഫലങ്ങൾ എന്തായിരുന്നു എന്നും അവയേ പ്പറ്റി കോടതികൾ പറഞ്ഞത് എന്താണെന്നും നമ്മളോട് സത്യം അറിയിക്കുവാൻ ഉത്തരവാദിത്വമുള്ള ഏതെങ്കിലും മാധ്യമങ്ങൾ പറഞ്ഞിട്ടുണ്ടോ?
ഹൈക്കോടതി വിധിയിൽ ഇതേ പറ്റി പറയുന്ന പ്രസക്ത ഭാഗം താഴെ..
⬇️Three independent CDs which were produced before me are stated to be received directly from the Forensic Laboratory, Bangalore. A comparison of those CDs with the other single CD (containing the three files in one CD) reveals that all the CDs are not only edited but manipulated also. According to me, in all probabilities, those are edited and manipulated at the Forensic Science Laboratory itself, by the person or persons who were doing the analysis.
The editing is clearly visible to the naked eye and to find out the evident editing even an expert may not be necessary. I could not find even a single CD which is unedited. I am not prepared to place any reliance upon the contents of the CDs on Narco Analysis or the reports submitted by Dr.Malini, for the reasons stated above. I have no doubt that if reliance is placed on the CDs made available to this court, the court and the investigator will go wrong in making conclusions.
Therefore, it is necessary that the investigator takes all steps necessary to retrieve the unedited original video containing Narco Analysis of all the accused, before he proceeds any further to act upon those CDs. I have no doubt that the edited and manipulated CDs and report on Narco Analysis by Dr.Malini may mislead the investigation.
എന്നിട്ട് CBI ഒറിജിനൽ CD ഹാജരാക്കിയോ? അതിൽ പരിശോധന നടന്നോ? എന്തായിരുന്നു അവയുടെ ഫലം?
ഞാൻ മനസ്സിലാക്കിയിടത്തോളം Original എന്ന് പറഞ്ഞ് CBI ഹാജരാക്കിയ CD കളെല്ലാം heavily edited amd manipulated ആണ് എന്നാണ്. ഈ വിവരമൊക്കെ പൊതു ജനങ്ങളിലെത്തിക്കാൻ നമ്മുടെ മാധ്യമങ്ങൾക്ക് കഴിഞ്ഞോ?
================================
മിക്കവരും കരുതുന്നത് പോലെ പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിന് വേണ്ടുന്ന തെളിവുകൾ കോടതിയിലെത്തിക്കുന്ന പണിയല്ല ഫോറെൻസിക്ക്സ്. ഒരു കേസ് സംബന്ധിച്ച എല്ലാ ശാസ്ത്രീയ തെളിവുകളും ശേഖരിച്ച്, അത് റിപ്പോർട്ടാക്കുക എന്നതാണ് പ്രധാനം. അങ്ങനെ മൊത്തം തെളിവുകളും ശേഖരിക്കപ്പെടുമ്പോൾ അതിൽ ചിലതൊക്കെ അന്വേഷണ/വിചാരണസമയത്ത് പ്രോസിക്യൂഷന് അനുകൂലമായും ചിലത് പ്രതിക്ക് അനുകൂലമായും വന്നേക്കാം.
ഒരു വശത്തിനോടും പക്ഷപാതവും കാട്ടാതെ, മുൻവിധികളൊന്നുമില്ലാതെ, കണ്ടെടുത്ത മുഴുവൻ സത്യങ്ങളും നിഷ്പക്ഷമായി, സത്യസന്ധമായി കോടതിയിൽ അവതരിപ്പിക്കുക എന്നതാണ് കടമ.
ഒരു ക്രൈം എത്ര ഭീകരമാണെങ്കിലും അത് നമ്മളേ എത്രത്തോളം ക്ഷുബ്‌ധരും പ്രകോപിതരുമാക്കിയാലും, the whole truth പറയുക എന്നത് ഒരു മനുഷ്യന്‍ എന്ന നിലയ്ക്കുള്ള നമ്മുടെ ദൗര്‍ബ്ബല്യങ്ങളേയും കഴിവുകളേയും ചായ്വ്പ്രവണതകളേയും ഒരേസമയം പരീക്ഷിക്കുന്ന വിധം ബുദ്ധിമുട്ടുള്ള, ചാലഞ്ചിംഗായ ജോലിയാണ്.
പൊതുബോധം ക്രിസ്റ്റലൈസ്ഡായി കഴിഞ്ഞ ഒരു കേസിൽ, ഈ ബോധങ്ങളെന്തൊക്കെയാണെങ്കിലും ഭയം കൂടാതെ വിളിച്ച് പറയുന്ന, സാക്ഷിമൊഴികളേയും ഈ പൂർണ സത്യങ്ങളേയും ഉൾക്കൊണ്ട് ഒരു വിധി വന്നാൽ അതിനെ സ്വീകരിക്കാൻ കഴിയാതെ വരത്തക്കവണ്ണം പകയും വൈരനിര്യാതനോത്സുകതയും നിറച്ച ഒരു ജനതയേ (മാധ്യമങ്ങൾ പ്രധാനമായും) പുറത്ത് തയ്യാറാക്കി നിർത്തുക കൂടി ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ ഒരു ഡിസാസ്റ്ററിനുള്ളതെല്ലാം സെറ്റായി എന്ന് തന്നെ പറയാം.
സാക്ഷികൾ സത്യം പറയില്ലെന്ന് മാത്രമല്ല, ചിലപ്പോ കള്ള തെളിവുകൾ ഉണ്ടാക്കിയതെന്ന് വരും, കളവ് പറഞ്ഞെന്ന് വരും. തുടർന്ന്, കോടതിവിധി ന്യായത്തിൽ നീതിക്ക് പകരം അനീതി നടപ്പിലാവുകയും ചെയ്യും.
==================================
ഒരു womens day കൂടി കടന്ന് പോയി. ഞാനും ഇട്ട് ഫേസ്ബുക്കിൽ എന്റെ ഭാര്യേടേം അമ്മേടേം ഫോട്ടോ. വാട്ടേ ഷോ….
സ്ത്രീപക്ഷ വാദികളും സമത്വവാദികളും aggressive ആയിട്ട് സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും sexual ആന്‍ഡ് reproductive rightsന് വേണ്ടിയും സംസാരിക്കുകയും പോരാടുകയും ചെയ്യുന്ന ഒരൊറ്റ ധീര പോരാളിയേയും കണ്ടില്ല സിസ്റ്റര്‍ സെഫിക്ക് വേണ്ടി പേരിന് പോലും ഒന്ന് മിണ്ടുവാൻ.
എന്റെ ധൃഷ്ടിയിൽ അവരോളം ആക്രമിക്കപ്പെട്ട, നിന്ദിക്കപ്പെട്ട, ചതിക്കപ്പെട്ട അപമാനിക്കപ്പെട്ട ഒരു സ്ത്രീയേ, ഒരു മനുഷ്യ ജീവിയേ ഞാൻ കണ്ടിട്ടില്ല.
Politically correct and convenient ആയിട്ടുള്ള വിഷയങ്ങളില്‍ മാത്രം സത്യത്തിന് വേണ്ടിയും അവകാശങ്ങൾക്ക് വേണ്ടിയും പോരുതുന്ന പോരാളികൾ.
പണ്ടെന്നോ letters to the editor എന്ന കോളത്തിൽ The Hindu പത്രത്തില്‍ ആരോ എഴുതിയ ഒരു sentence ഓര്‍മ വരുന്നു.
Those who choose a convenient time to tell the truth and choose not to speak the truth when it needs to be told, lose the right to speak altogether.
എല്ലാവർക്കും convenient ആയിട്ടുള്ള ഒരു സ്ഥിതിയാണ് വിധിക്ക് ശേഷം വന്നത്. എന്നാൽ പിന്നെ കുറെ സത്യങ്ങൾ ഞാനും പറഞ്ഞേക്കാം.
◾നീതിയും ധർമ്മവും ജനങ്ങളുടെ വിശ്വാസ്യതയും നിലനിർത്താൻ ജ്യുഡിഷറിക്ക് കഴിഞ്ഞു.
◾സിനിമയിലേ reel life സേതുരാമ്മയ്യർക്ക് മാത്രമല്ല real life ലും CBI എന്ന രാജ്യത്തിന്റെ പരമോന്നത കുറ്റാന്വേഷണ ഏജൻസിക്ക് പ്രതികള്‍ക്കു ശിക്ഷ മേടിച്ച് കൊടുത്തപ്പോള്‍ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ കഴിഞ്ഞു.
◾സഭാവിരോധികൾക്കും അതിനുള്ളിലെ ഗ്രൂപ്പ് കളിക്കാർക്കും അവരുടെ താൽപര്യങ്ങളും ആരോപണങ്ങളും നാടകങ്ങളും കളിക്കാൻ നല്ല കാനൻ ഫോഡർ കിട്ടി.
◾എന്നെങ്കിലും സത്യം തെളിഞ്ഞ് കിട്ടിയാൽ യേശുവിനേക്കാളും പീഡനവും അനീതിയും അനുഭവിച്ച രണ്ട് പേരേ ബീറ്റിഫൈ ചെയ്യാനും ഭാവിയിൽ സെയിന്റ്ഹുഡിങ്ങിനും അങ്ങനൊരു സാഹചര്യം ഒത്താൽ അതിന്റെ പേരിൽ ഇനീം സഭകൾക്ക് കുറേ ഭക്തരേയും കിട്ടും.
◾ദൈവം കള്ളന്റെ രൂപത്തിൽ വന്ന് സത്യം തെളിയിക്കുന്ന fantasy യും ഒരു വല്യ ഹീറോയേയും സമൂഹത്തിന് കിട്ടി.
◾പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ ഒരു വിധി വരുവാൻ വേണ്ടി തെളിവുകളും മോഴികളും സൃഷ്ടിച്ചെടുത്ത ഫോറെൻസിക്കും അല്ലാത്തവരുമായ ശാസ്ത്രീയ വിദഗ്ധര്‍ക്ക് അഭിമാനത്തോടെ റിട്ടയർമെന്റിലേക്ക് പോകുമ്പോഴും ഇത് തന്നെ ഭാവിയിലുംചെയ്യാൻ പാകത്തിന് അവരുടെ പാത പിന്തുടർന്ന് ഒരു തലമുറ തന്നെ പിറകിലുണ്ടെന്ന് ആശ്വസിക്കാം.
◾എന്നത്തേയും പോലെ സത്യത്തെ ജനങ്ങളിലേക്കെത്തിച്ച് സത്യത്തിന്റെയും നീതിയുടെയും കാവലാളുകളായി ഇനീം ഇവിടെത്തന്നെ കാണുമെന്ന് പറഞ്ഞ് അവരുടെ ധർമ്മം നിറവേറ്റിയെന്ന് പറഞ്ഞു മാധ്യമങ്ങൾ ക്കും കുറ്റിത്താടി വച്ചതും അല്ലാത്തതുമായ നിരീക്ഷകർക്കും അല്ലാത്തവർക്കും വല്യ വായിൽ ഡയലോഗ് വിടാം, ഇനീം ഇനീം പൊതുബോധം നിർമ്മിക്കുന്നവരെന്ന് അഭിമാനിക്കാം, അഹങ്കരിക്കാം.
എല്ലാവരും ഹാപ്പിയാണ്. എല്ലാവരും കൈയ്യടിക്കുകയാണ്.
ഇതിനൊക്കെ കൈയ്യടിച്ച് കൈയ്യടിച്ച് നമ്മൾ ഇനീം എന്തൊരം കാര്യങ്ങൾക്ക് കൈയ്യടിക്കാനിരിക്കുന്നു…
പാലക്കാട്ടേ പതിമൂന്നും ഒമ്പതും വയസ്സ് മാത്രമുള്ള, international women’s day ആഘോഷിക്കാൻ womanhood പോലും എത്തുന്നതിന് മുമ്പേ തൂങ്ങിയാടിയ ആ കുഞ്ഞുങ്ങൾക്ക് നീതി ലഭിക്കുമ്പോ അന്നേരവും ഇനീ എത്രയോ കൈയ്യടിക്കാൻ കിടക്കുന്നു…
ഇപ്പോ എന്തായാലും നീതി നടപ്പിലായിട്ടുണ്ട്. ഉറപ്പല്ലേ. അങ്ങനെ തന്നെ ഭാവീലും. അല്ലേ…?
So, hear hear ladies and gentlemen, In prayer, or, in clapping. Please put your hands together.