പനാജി: ദ ഇന്ത്യ ഇന്റര്‍നാഷനല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ രാഷ്ട്രീയ ഗൗരവ് അവാര്‍ഡിന് സിസ്റ്റര്‍ പൗളിന് ചക്കാലയ്ക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍ സന്യാസിനിയാണ്. ഏപ്രില്‍ ഒമ്പതിന് ന്യൂഡല്‍ഹിയില്‍ വച്ചു നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. വ്യക്തികള്‍ക്കും പ്രദേശങ്ങള്‍ക്കും മതത്തിനും ദേശത്തിനും നല്കിയ മഹത്തായ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്.
ദേശീയോദ്ഗ്രഥനത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് സിസ്റ്റര്‍ പൗളിന് എന്ന് കോണ്‍ഗ്രിഗേഷന്റെ ഇന്ത്യന്‍ പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ അരുള്‍മേരി സൂസൈ പറഞ്ഞു. സെലിബ്രേറ്റിംങ് യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റിയുടെ സ്ഥാപകാംഗം കൂടിയാണ് സിസ്റ്റര്‍. മുംബൈയിലേ ബാന്ദ്ര കേന്ദ്രമായി കഴിഞ്ഞ 27 വര്‍ഷമായി സേവനം ചെയ്തുവരുന്നു. ബിബ്ലിക്കല്‍ തിയോളജയില്‍ ഡോക്ടറേറ്റും ഫിലോസഫിയില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട് സിസ്റ്റര്‍ പൗളിന് ചക്കാലയ്ക്കല്‍.