പോളണ്ട്: കര്‍ദിനാള്‍ സ്റ്റെഫാന്‍ വൈസൈന്ക്കിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് കോവിഡ് 19 മൂലം നീട്ടിവച്ചു. ജൂണ്‍ ഏഴിന് ചടങ്ങ് നടത്താനായിരുന്നു നിലവിലെ തീരുമാനം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ അത് അസാധ്യമെന്ന് കണ്ടതിനാലാണ് തീയതി നീട്ടിവച്ചിരിക്കുന്നതെന്ന് വാഴ്സ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ കാസിമിയെഴ്സ് നൈസ് പറഞ്ഞു. പ്രഥമമുന്ഗണന മനുഷ്യജീവന്റെ സുരക്ഷയ്ക്ക് തന്നെയാണ്. അദ്ദേഹം വ്യക്തമാക്കി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. 1945-1989 കാലഘട്ടത്തില്‍ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ക്രൈസ്തവവിശ്വാസത്തിന്റെ സംരക്ഷണത്തിനും അതിജീവനത്തിനുമായി പോരാടിയ വിശ്വാസവീരനാണ് കര്‍ദിനാള്‍ സ്റ്റെഫാന്‍. 1981 മെയ് 28 നായിരുന്നു മരണം. വയറ്റിലെ കാന്‍സറായിരുന്നു മരണകാരണം, അതായത് ജോണ്‍ പോള്‍ രണ്ടാമന് നേരെയുണ്ടായ വധശ്രമത്തിന് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം.
Home International News കോവിഡ്; കര്‍ദിനാള്‍ സ്റ്റെഫാന്‍ വൈസെന്സ്ക്കിയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നീട്ടിവച്ചു