പോര്‍ച്ചുഗലില്‍ ഫാത്തിമാ തീര്‍ത്ഥാടനാലയം കോവിഡിന് ശേഷം വീണ്ടും തുറന്നു

പോര്‍ച്ചുഗല്‍: വിശ്വപ്രസിദ്ധമായ പോര്‍ച്ചുഗലിലെ ഫാത്തിമാ തീര്‍ത്ഥാടന കേന്ദ്രം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നുകൊടുത്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു ദേവാലയം അടച്ചിട്ടത്. കഴിഞ്ഞ ജനുവരി മുതല്ക്കായിരുന്നു ദേവാലയം അടച്ചിട്ടത്. മാര്‍ച്ച് 15 നാണ് ദേവാലയം വീണ്ടും തുറന്നുകൊടുത്തത്. യൂറോപ്പിലെ പകര്‍ച്ചവ്യാധിയില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടിയാണ് എല്ലാ വിശുദ്ധ കുര്‍ബാനകളും അര്‍പ്പിക്കപ്പെട്ടത്. കോവിഡ് മൂലം യൂറോപ്പില്‍ 80 ലക്ഷത്തിലധികം പേര്‍ മരിച്ചതായിട്ടാണ് കണക്ക്.