കൊച്ചി: അഭയകേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
തടവുശിക്ഷ വിധിച്ചതിനെതിരെ ഇവര്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുണ്ട്. അപ്പീല്‍ തീര്‍പ്പാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു ജാമ്യം നല്‍കണമെന്നാണ് ആവശ്യം.