വാഴ്ത്തപ്പെട്ട കാര്‍ലോയുടെ തിരുശേഷിപ്പ് പോളണ്ടില്‍

വാഴ് സോ: വാഴ്ത്തപ്പെട്ട കാര്‍ലോയുടെ തിരുശേഷിപ്പ് പോളണ്ടിലെ കത്തീഡ്രലില്‍ സ്ഥാപിച്ചു. യൂത്ത് ചാപ്ലെയ്‌ന്റെ പ്രത്യേക താല്പര്യപ്രകാരമാണ് കാര്‍ലോയുടെ ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പ് വത്തിക്കാനില്‍ നിന്ന് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ബിഷപ് ജെഴ്‌സി മാസൂര്‍ അര്‍പ്പിച്ച ദിവ്യബലിക്കിടയില്‍ ഫെബ്രുവരി 23 നായിരുന്നു തിരുശേഷിപ്പ് പ്രതിഷ്ഠ നടന്നത്. അനേകം യുവജനങ്ങളെ സ്വാധീനിക്കാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ചാപ്ലയ്ന്‍ ഫാ. ആഡ്രിയാന്‍ പറഞ്ഞു. ഇന്നത്തെ ലോകത്തില്‍ യുവജനങ്ങള്‍ തങ്ങളെ തന്നെ വിലയിരുത്തുന്നതും വിശേഷിപ്പിക്കുന്നതും സ്പ്ിരിച്വല്‍ എന്നാല്‍ റിലീജിയസ് അല്ല എന്ന വിധത്തിലാണ്. പലരും വിശ്വാസത്തെയും സഭയെയും കുറിച്ചു ചോദിക്കുന്നു.

ദൈവം ഉണ്ട് എന്ന് പറയുന്നവര്‍ സഭയെ കണക്കാക്കുന്നത് ഒരു സ്ഥാപനമായിട്ടാണ്. ചിലര്‍ക്ക് നിത്യതയെക്കുറിച്ച് സംശയമുണ്ട്. സഭയെന്നത് പാപികളുടെ ഒരു ആശുപത്രിയാണെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. ദൈവത്തെ കൂദാശകളിലൂടെ കണ്ടുമുട്ടാന്‍ കഴിയുമെന്ന കാര്യം അവര്‍ക്ക് അറിയില്ല.

വാഴ്ത്തപ്പെട്ട കാര്‍ലോ ഇതേക്കുറിച്ച് ബോധവാനായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ യുവജനങ്ങളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഫാ. ആഡ്രിയാന്‍ പറഞ്ഞു.