മ്യാന്മര്: ഞങ്ങളെ ഓര്‍മ്മിക്കുന്നതിനും ഞങ്ങളോട് ചേര്ന്നുനില്ക്കുന്നതിനും നന്ദി. മ്യാന്മറിലെ കത്തോലിക്കാ കന്യാസ്ത്രീയായ ആന്‍ നു ടവാങിന്റേതാണ് ഈ വാക്കുകള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയോടാണ് സിസ്റ്റര്‍ ഈ വാക്കുകള്‍ പറഞ്ഞിരിക്കുന്നത്. ലോകം മുഴുവനും ശ്രദ്ധനേടിയ കന്യാസ്ത്രീയാണ് സിസ്റ്റര്‍ ആന്‍.
മ്യാന്മറിലെ പട്ടാളവിപ്ലവത്തില്‍ കലാപകാരികള്‍ക്ക് എതിരെ വെടിയുതിര്‍ക്കാന്‍ തയ്യാറായി നില്ക്കുന്ന പട്ടാളത്തിന്റെ മുമ്പിലേക്ക് എന്റെ കുഞ്ഞുങ്ങളെ വെടിവയ്ക്കരുത് വേണമെങ്കില്‍ എന്നെ വെടിവച്ചുകൊള്ളൂ എന്ന അഭ്യര്‍ത്ഥിച്ചുകൊണ്ട് അവര്‍ക്ക് മുമ്പില്‍ മുട്ടുകുത്തിയതിലൂടെയാണ് സിസ്റ്റര്‍ ആന്‍ പ്രശസ്തയായത്. ഈ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് താനും മ്യാന്മറിലെ തെരുവില്‍ മുട്ടുകുത്തുന്നു ദയവായി അക്രമം അവസാനിപ്പിക്കൂ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് നന്ദി പറയുകയായിരുന്നു സിസ്റ്റര്‍.
പാപ്പ ഞങ്ങളെ ഓര്‍മ്മിക്കുന്നതില്‍ പ്രത്യേകം നന്ദി പറയുന്നു. അദ്ദേഹത്തിന് മ്യാന്മര് അറിയാം. 2017 ല്‍ അദ്ദേഹം ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. സിസ്റ്റര്‍ ആന്‍ പറയുന്നു.