മദ്യലഭ്യത; സര്‍ക്കാര്‍ നയം മാറണമെന്ന് ബിഷപ് തിയോഡോഷ്യസ്

കൊച്ചി: മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറച്ചുകൊണ്ടുവരുന്ന നയമായിരിക്കും തങ്ങളുടേതെന്ന് അവകാശപ്പെട്ട് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റിയെന്ന്് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധസമിതി 22 ാമത് സംസ്ഥാന സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യവര്‍ജ്ജനവും മദ്യനിരോധനവും ഒന്നിച്ചുപോകുന്ന നയമാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കേണ്ടതെന്ന് ബിഷപ് പറഞ്ഞു. മദ്യനിരോധനം നയമായി സ്വീകരിക്കുന്ന മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുള്ള പ്രമേയം സംസ്ഥാന സെക്രട്ടറി യോഹന്നാന്‍ ആന്റണി അവതരിപ്പിച്ചു.