കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: പ്രതിഷേധം ശക്തമാകുന്നു


തിരുവനന്തപുരം: ട്രെയിന്‍യാത്രയ്ക്കിടയില്‍ ഉത്തര്‍പ്രദേശിലെ താന്‍സിയില്‍ കന്യാസ്ത്രീകളെ ആക്രമിക്കുകയും അവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള വ്യക്തികളുടെ പ്രതിഷേധം ശക്തമാകുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ചാണ്ടി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സഹയാത്രികരായ ബജ് രംഗദള്‍ പവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. സന്യാസാര്‍ത്ഥിനിമാരെ മതം മാറ്റം കൊണ്ടുപോകുകയാണ് എന്നായിരുന്നു ആരോപണം. വിവരം അറിഞ്ഞെത്തിയ പോലീസ് കന്യാസ്ത്രീകളെ ട്രെയിനില്‍ന ിന്ന് നിര്‍ബന്ധിച്ച് പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യാത്രമുടങ്ങിയ ഇവരെ രാത്രി പതിനൊന്നു മണിയോടെയാണ് വിട്ടയച്ചത്.