ഫിലിപ്പൈന്‍സ്: പൊതു കുര്‍ബാനകള്‍ അര്‍പ്പിച്ചാല്‍ ദേവാലയങ്ങള്‍ അടച്ചുപൂട്ടുമെന്ന് പ്രസിഡന്റ്

മനില: പൊതുജനാരോഗ്യത്തെ വെല്ലുവിളിച്ചുകൊണ്ട് ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചാല്‍ പള്ളികള്‍ അടച്ചുപൂട്ടുമെന്ന് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍സ്. ഇദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് വക്താവാണ് ഇക്കാര്യം അറിയിച്ചത്. വിശുദ്ധവാരവും ഈസ്റ്ററും പ്രമാണിച്ച് കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാന ദേവാലയങ്ങളില്‍ നടത്താന്‍ സഭ തീരുമാനിച്ചിരിക്കുന്ന അവസരത്തിലാണ് ഈ ഭീഷണി.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മതപരമായ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള പൊതു സമ്മേളനങ്ങള്‍ രാജ്യത്ത് വിലക്കിയിരിക്കുകയാണ്. 677,000 കോവിഡ് കേസുകളാണ് ഫിലിപ്പൈന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 13000 മരണങ്ങളും നടന്നിട്ടുണ്ട്. സൗത്ത്ഈസ്റ്റ് ഏഷ്യയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. മതപരമായ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയല്ല ചെയ്യുന്നതെന്നും എന്നാല്‍ നിയമത്തില്‍ നിന്ന് വ്യതിചലിച്ചാലാണ് ഇത്തരമൊരു നടപടി ഉണ്ടാവുകയെന്നും വക്താവ് അറിയിച്ചു.

പത്തു ശതമാനം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കാനാണ് സങയുടെ തീരുമാനം. അതൊരിക്കലും ആള്‍്ക്കൂട്ടമായി സഭ കണക്കാക്കുന്നുമില്ല.