വത്തിക്കാന്‍ സിറ്റി: ഡിസാസ്റ്ററി ഫോര്‍ പ്രമോട്ടിംങ് ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്പ്മെന്റിന്റെ അണ്ടര്‍സെക്രട്ടറിയായി സിസ്റ്റര്‍ അലെസാണ്ട്ര സ്മെറില്ലിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സലേഷ്യന്‍ സന്യാസിനിയാണ്. ഇക്കണോമിസ്റ്റ്, പ്രഫസര്‍ എന്നീ നിലകളില്‍ ശോഭിച്ച ഈ 46 കാരി ബിഷപ്സ് സിനഡിന്റെ കണ്‍സള്‍ട്ടന്റ്, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവേണിംങ് ഓഫീസിലെ അഡൈ്വസര്‍, വത്തിക്കാന്‍ കോവിഡ് 19 കമ്മീഷനിലെ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ സേവനം ചെയ്തുവരികയായിരുന്നു. വത്തിക്കാന്‍ ഓഫീസുകളിലെ വനിതാ അണ്ടര്‍ സെക്രട്ടറിമാരില്‍ ആറാം സ്ഥാനക്കാരിയാണ് സിസ്റ്റര്‍ അലെസാണ്ട്ര.