കോവിഡ് രോഗിക്ക് രോഗീലേപനം നല്കി മരണത്തിനൊരുക്കിയ അനുഭവം വിവരിച്ചിരിക്കുകയാണ് ഫാ. പാട്രിക് ഹൈഡെ. ഡൊമിനിക്കന്‍ വൈദികനായ അദ്ദേഹം എഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കുന്നത് കൂദാശകളുടെ ശക്തിയും ഓരോ വൈദികനും താന്‍ വൈദികനായിത്തീര്ന്നതില് അഭിമാനിക്കണം എന്ന ഓര്‍മ്മപ്പെടുത്തലുമാണ്. കോവിഡ് രോഗിക്ക് താന്‍ രോഗീലേപനം നല്കിയ കാര്യം വിശദീകരിച്ചുകൊണ്ടുള്ള ട്വീറ്റില്‍ അദ്ദേഹം ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. എന്റെ സ്വരം അദ്ദേഹം തിരിച്ചറിഞ്ഞപ്പോള്‍ അത് എന്റെ ജീവിതത്തില്‍ വിശ്വാസത്തിന്റെ മനോഹരവും ശക്തിയുള്ള നിമിഷമായി മാറുകയായിരുന്നു. രോഗി എന്നോട് പറഞ്ഞു, അച്ചോ അച്ചന് ഇവിടെയുള്ളത് എന്നെ സന്തുഷ്ടനാക്കുന്നു. ഇപ്പോള്‍ എനിക്ക് സമാധാനത്തോടെ പോകാനാകും.
കോവിഡ് ബാധിച്ച് എത്രയോ പേര് അന്ത്യകൂദാശകള്‍ ലഭിക്കാതെയാണ് മരിച്ചുപോയത്. അപ്പോഴാണ് പേരുവെളിപ്പെടുത്താത്ത ആ രോഗിക്ക് കത്തോലിക്കാവിശ്വാസമനുസരിച്ചുള്ള കൂദാശകള്‍ സ്വീകരിച്ച് നല്ല മരണം പ്രാപിക്കാന്‍ കഴിഞ്ഞത്. ഇതാണ് കൂദാശകളുടെ ശക്തി. ഒരാള്‍ എന്തുകൊണ്ട് വൈദികനായി എന്നതിനും മറ്റൊരു ഉത്തരം തേടിപ്പോകേണ്ടതില്ല.