ആലപ്പുഴ: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആശങ്കയുണ്ടെന്ന് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപ്പറമ്പില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംങിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു ബിഷപ് ആശങ്ക പങ്കുവച്ചത്.
തീരദേശ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെകൂടി മുന്നില്‍ കാണാന്‍ ശ്രമിക്കണം. ബിഷപ് പറഞ്ഞു. മത്സ്യത്തൊഴിലാളി സമൂഹത്തിന് ദോഷം വരുത്തുന്ന യാതൊരു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നു കേന്ദ്രമന്ത്രി അറിയിച്ചു.