ഇന്ന് മുതല്‍ ഉയിര്‍പ്പുഞായര്‍ വരെയുളള ദിവസങ്ങളില്‍ കത്തോലിക്കാ കുടുംബങ്ങളിലും സ്ഥാപനങ്ങളിലുമുള്ള സന്ധ്യാപ്രാര്‍ത്ഥനകളില്‍ വിശുദ്ധവാര ത്രിസന്ധ്യാജപം മുഴങ്ങും.
മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്വഴങ്ങി.അതേ അവിടുന്നു കുരിശുമരണത്തോളം കീഴ്വഴങ്ങി.-അതിനാല്‍ സര്വ്വേശ്വരന് അവിടുത്തെ ഉയര്‍ത്തി.എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേക്കു നല്കി.1. സ്വര്‍ഗ്ഗ
.പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടു കുരിശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ എന്ന് അങ്ങയോടു കൂടി എന്നേയ്ക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു. ആമ്മേന്‍.