നൈജീരിയ: വിശുദ്ധവാരതിരുക്കര്‍മ്മങ്ങള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്ന വൈദികന്‍ കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു. ബെന്യൂ സ്റ്റേറ്റിലെ കാറ്റ്‌സിനാ-അലാ രൂപതയിലെ ഫാ. ഫെര്‍ഡിനാന്‍ഡ് ആണ് ഇന്നലെ ദേവാലയത്തില്‍ വച്ച് കൊല്ലപ്പെട്ടത്. വിശ്വാസികളായ മറ്റ് ആറു പേരും കൊല്ലപ്പെട്ടു. സെന്റ് പോള്‍ കത്തോലിക്കാ ദേവാലയത്തിലെ വികാരിയായിരുന്ന ഫെര്‍ഡിനാന്‍ഡ് 2015 ലാണ് അഭിഷിക്തനായത്.
തലയ്ക്കാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ദേവാലയം കൊള്ളയടിക്കാനുള്ള ശ്രമത്തിലാണ് ആക്രമണം നടത്തിയത്. ദേവാലയാക്രമണത്തിന് പിന്നാലെ ഗ്രാമം കൊള്ളയടിക്കുകയും നിരവധി വീടുകള്‍ക്ക് തീ വയ്ക്കുകയും ചെയ്തതായും വാര്‍ത്തയുണ്ട്, നൈജീരിയായില്‍ വൈദികര്‍ക്ക് നേരെയുള്ള ആക്രമണവും കൊലപാതകവും പതിവായിരിക്കുകയാണ്.