ദു:ഖവെള്ളിയിലെ ആരാധനാക്രമം പോലും പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്കിയതിലൂടെ ക്രൈസ്തവ സമുദായത്തിന് ഉണ്ടാക്കിയ മുറിവ് വലുത്’

പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ട ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന്റെ ഭാഗമായി ദേവാലയങ്ങളിലെ ആരാധനക്രമം പോലും പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്കിയതിലൂടെ ക്രിസ്ത്യന്‍ സമുദായത്തിന് ഉണ്ടാക്കിയ മുറിവ് വലുതാണെന്ന് അടൂര്‍പ്രകാശ് എംപി.

വാഹനഗതാഗതം തടസപ്പെടുത്താന്‍ നിര്‍ദ്ദേശം നല്കിയതിലൂടെ ആരാധനാലയങ്ങളിലേക്ക് പോകുന്ന വിശ്വാസികള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. ആരാധനക്രമത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടത്തേണ്ടെന്നും രാവിലെ പത്തരയ്ക്ക് ശേഷം ആരും ദേവാലയത്തിന് അകത്തേക്കോ പുറത്തേക്കോ പോകരുത് എന്നുമുള്ള നിര്‍ദ്ദേശം നല്കിയതും വിശ്വാസിസമൂഹത്തോടുള്ള വെല്ലുവിളിയാണ്.

വിശുദ്ധവാരത്തിലെ പ്രധാന ദിവസമായ ദു:ഖവെള്ളിയാഴ്ച ജില്ലയില്‍ നടത്തുന്ന പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പു പ്രചാരണം ക്രൈസ്തവ വിശ്വാസസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അടൂര്‍പ്രകാശ് പറഞ്ഞു.