ഝാന്‍സി: മലയാളികള്‍ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ രാഷ്ട്രഭക്ത് സംഗതന്‍ സംഘടനാംഗങ്ങളായരണ്ടുപേരെ അറസ്റ്റ് ചെയ്തു. അന്‍ജല്‍ അര്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്. യഥാക്രമം സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമാണ് ഇരുവരും. മാര്‍ച്ച് 19 നാണ് ക്രൈസ്തവസമൂഹത്തെ മുഴുവന്‍ നടുക്കിയ സംഭവം അരങ്ങേറിയത്.
സന്യാസാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആരോപണം തെറ്റെന്ന് തെളിയിക്കുന്ന മതിയായ രേഖകള്‍ കാണിച്ചുവെങ്കിലും അക്രമികള്‍ ശാന്തരായിരുന്നില്ല. തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ഇറക്കി കന്യാസ്ത്രീകളെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
പിന്നീട് ഉന്നത പോലീസുദ്യോഗസ്ഥരുടെ ഇടപെടലോടെ പാതിരാത്രിയോടെയാണ് കന്യാസ്ത്രീകളെ സ്‌റ്റേഷനില്‍ നിന്ന് വിട്ടയച്ചത്.