വത്തിക്കാന്‍ സിറ്റി: സുവിശേഷം ഫലവത്താകുന്നത് പ്രേഷിതന്റെ വാചാലത കൊണ്ടല്ല ക്രിസ്തുവിന്റെ കുരിശിന്റെ ശക്തിയാലാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പെസഹാ ദിനത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നല്കിയ വചനസന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
ആനന്ദപൂര്‍ണ്ണമായ വചനപ്രഘോഷണത്തിന്റെ വിനാഴിക, പീഡനത്തിന്റ വിനാഴിക, കുരിശിന്റെ വിനാഴിക ഇവയെല്ലാം പ്രേഷിതന്റെ ജീവിതത്തില്‍ ഒത്തുചേരുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. സുവിശേഷ പ്രഘോഷണം എപ്പോഴും പ്രത്യേക കുരിശുകളെ ആ്ശ്ലേഷിക്കുന്നു.
പ്രേഷിത ജീവിതത്തില്‍ വരുന്ന യാതനകള്‍ കുരിശില്‍ നിന്നും വരുന്നവയാണ്. അതിനാല്‍ കൃപയ്്ക്കും കാരുണ്യത്തിനുമായി അവിടുത്തോട് യാചിക്കണം. ദൈവം നമുക്ക് തരുന്ന കൃപകള്‍ അവിടുത്തെ ഹിതത്തിന് ചേര്‍ന്ന വിധമായിരിക്കുമെന്ന് മനസിലാക്കണം. ക്ലേശങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും ദൈവഹിതം അതിനാല്‍ ജീവിതത്തില്‍ ആത്മനാ ഉള്‍ക്കൊള്ളണം. കുരിശില്‍ രക്ഷയുണ്ടെന്ന് ക്രിസ്തുവാണ് പഠിപ്പിച്ചത്. അതിനാല്‍ കുരിശ് രക്ഷയുടെ അടയാളമാണ് ക്രിസ്തു ഏറ്റെടുക്കാനിരുന്ന പീഡനങ്ങളും കുരിശും അവയ്ക്ക് മുന്നേ യൗസേപ്പിലും മറിയത്തിലും നിഴലിച്ചിരുന്നുവെന്നും പാപ്പ നിരീക്ഷിച്ചു.