എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു, പക്ഷേ ഒന്നും ശരിയായില്ല,സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത മുഖപത്രം

തൃശൂര്‍: എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ശരിയാക്കിയില്ലെന്ന് കത്തോലിക്കസഭ. തൃശൂര്‍ അതിരൂപതയുടെ മുഖപ്രസിദ്ധീകരണമാണ് കത്തോലിക്കാസഭ. പറഞ്ഞ വാക്കൊന്നും സര്‍ക്കാര്‍ പാലിച്ചില്ല. ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവരെ അകറ്റിനിര്‍ത്തണം. വോട്ടു പാഴാക്കരുത്, ബുദ്ധിപൂര്‍വ്വം വിനിയോഗിക്കുക.

മതേതരമൂല്യം കാത്തൂസൂക്ഷിക്കുന്ന പാര്‍ട്ടിക്ക് വോട്ട് രേഖപ്പെടുത്തണം. വര്‍ഗ്ഗീയതയുടെ പേരു പറഞ്ഞ് വോട്ടു ചോദിക്കാന്‍ വരുന്നവരെ ഒരുതരത്തിലുംപ്രോത്സാഹിപ്പിക്കരുത്. കത്തോലിക്കാസഭ പ്രസിദ്ധീകരിച്ച ലേഖനം വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു.