പോളണ്ട: പകര്‍ച്ചവ്യാധികളുടെ ഇക്കാലത്ത് എല്ലാവരും ദൈവത്തിന്റെ കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ച് ബിഷപ് ജിന്ററാസ് ഗ്രൂസാസ്. ലിത്വാന ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. തങ്ങളുടെ രാജ്യത്തിന് ലോകത്തിന് വലിയ സന്ദേം നല്‍കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കത്തോലിക്കാസഭയുടെ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ് തങ്ങളെന്നും ആര്‍ച്ച് ബിഷപ് ഓര്‍മ്മിച്ചു. കരുണയുടെ ഈശോയുടെ രൂപം ആദ്യമായി സ്ഥാപിതമായത് ഈ നഗരത്തിലായിരുന്നു. വിശുദ്ധ ഫൗസ്റ്റീനയ്ക്ക് കിട്ടിയ ദര്ശനമനുസരിച്ചായിരുന്നു ഈ ചിത്രം രചിച്ചത്. തന്റെ ജീവിതകാലത്ത് ഈ ഒരു ചിത്രം മാത്രമേ പരസ്യപ്പെടുത്തുന്നത് കാണാന്‍ ഫൗസ്റ്റീനയ്ക്ക് അവസരം ലഭിച്ചുള്ളൂ. 33 ാം വയസില്‍ 1938 ല്‍ ഫൗസ്റ്റീന സ്വര്ഗ്ഗപ്രാപ്തയായി. ഇന്ന് ഡിവൈന്‍ മേഴ്സി ഷ്രൈന് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫൗസ്റ്റീനയ്ക്ക് ദര്‍ശനം ലഭിച്ച കോണ്‍വെന്റ് ഇന്നൊരു തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുകയാണ്. കരുണയുടെ സന്ദേശം നാം അയല്ക്കാര്ക്ക് കൈമാറണമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം നമ്മോട് നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയുമാണ്. അദ്ദേഹം പറഞ്ഞു.