പ്രൈഡ് ഓഫ് ഗുജറാത്ത് അവാര്‍ഡ് മലയാളിയായ കത്തോലിക്കാ വൈദികന്

രാജ്‌കോട്ട്: പ്രൈഡ് ഓഫ് ഗുജറാത്ത് അവാര്‍ഡ് മലയാളിയായ കത്തോലിക്കാ വൈദികന് മുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ സമ്മാനിച്ചു. ഫാ. ജോമോന്‍ തൊമ്മാനയാണ് ഈ ബഹുമതിക്ക് അര്‍ഹനായത്. തൃശൂര്‍ പേരാമ്പ്ര സ്വദേശിയായ ഇദ്ദേഹം രാജ്‌കോട്ട് രൂപതയ്ക്കുവേണ്ടി 2005 ലാണ് വൈദികനായത്.

രാജ്‌ക്കോട്ട് ജീവന്‍ ദര്‍ശന്‍ മൈനര്‍ സെമിനാരിയിലായിരുന്നു പ്രാഥമിക പഠനം. സ്റ്റാഫോര്‍ഡ്ഹയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദം നേടിയ ഇദ്ദേഹം ക്രൈസ്റ്റ് കാമ്പസിന്റെ ഡയറക്ടറാണ്. ക്രൈസ്റ്റ് എജ്യുക്കേഷനല്‍ ഫൗണ്ടേഷന്റെയും രാജ്‌ക്കോട്ട് ക്രൈസ്റ്റ് ഹോസ്പിറ്റലിന്റെയും സ്ഥാപകനും കൂടിയാണ്. ഗുജറാത്തിലെ ആദ്യ കോവിഡ് 19 ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനാണ് ക്രൈസ്റ്റ് ഹോസ്പിറ്റല്‍.

രാഷ്ട്രപുനര്‍നിര്‍മ്മിതിക്കും വ്യാവസായിക വളര്‍ച്ചയ്ക്കും സമൂഹത്തിനും നല്കിയ സേവനങ്ങളെ മാനിച്ച് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നല്കിവരുന്ന അവാര്‍ഡാണ് പ്രൈഡ് ഓഫ് ഗുജറാത്ത് അവാര്‍ഡ്.