ബെയ്ജിംങ്: ചൈനയില്‍ ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ വാങ്ങുന്നതിന് സുവിശേഷപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലീസും സ്‌റ്റേറ്റ് സെക്യൂരിറ്റി ഓഫീസേഴ്‌സും ചേര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിലീജിയസ് ഫ്രീഡം ചാരിറ്റി ചൈന എയ്ഡ് ആണ് വാര്‍ത്ത റിപ്പോര്‍്ട്ട് ചെയ്തിരിക്കുന്നത്.
ഷാന്‍ഡോങ് പ്രോവിന്‍സിലെ ലിന്‍യിയെ ഉദ്ധരിച്ചുകൊണ്ടാണ് വാര്‍ത്ത. വീചാറ്റ് ഗ്രൂപ്പില്‍ അംഗമായ ഇദ്ദേഹത്തോട് പ്രസ്തുത ഗ്രൂപ്പില്‍ നിന്ന് പിന്തിരിയണമെന്നും ക്രൈസ്തവസന്ദേശങ്ങള്‍ ലഭ്യമാക്കുന്ന ഒരു ബുക്കും വാങ്ങുകയോ അയ്ക്കുകയോ ചെയ്യരുതെന്നും അധികാരികള്‍ നിര്‍ദ്ദേശിച്ചു. ഗ്രാമീണമേഖലയിലുള്ളവര്‍ക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ സൗകര്യം നല്കുന്ന ഒരു ഗ്രൂപ്പാണ് ഇത്. ഇതു സംബന്ധിച്ച് നിയമം മെയ് ഒന്നിന് നിലവില്‍ വരും.