ആരക്കുഴ സെന്റ് മേരീസ് ഫൊറോന മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രമായി

മൂവാറ്റുപുഴ: ആരക്കുഴ സെന്റ് മേരീസ് ഫൊറോന മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രമായി. ഇതിന്റെ പ്രഖ്യാപനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപിച്ചു. കോതമംഗലംരൂപതയിലെ പുരാതന ദേവാലയമാണ് ഇത്. ഫാ. ജോണ്‍ മുണ്ടയ്ക്കലാണ് ആര്‍ച്ച് പ്രീസ്റ്റ്. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മൂവാറ്റുപുഴ രൂപത ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് എന്നിവര്‍ പങ്കെടുത്തു.