കൊച്ചി: കേരള വനിതാ ശിശുവികസന വകുപ്പിന്റെ സമീപനം മനുഷ്യജീവനോടുള്ള അനാദരവും വെല്ലുവിളിയുമാണെന്ന് കെസിബിസി പ്രോ ലൈഫ് സംസ്ഥാന സമിതി. ഗര്‍ഭിണിയായ സ്ത്രീക്ക് തന്റെ ഗര്‍ഭം അലസിപ്പിക്കണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ടെന്നാണ് കേരള വനിതാ ശിശുവികസന വകുപ്പിന്റെ ആഹ്വാനം.
ഇതിനോടാണ് പ്രോലൈഫ് സമിതി വിയോജിപ്പ് രേഖപ്പെടുത്തിയത്. ഉദരത്തിലുളള കുഞ്ഞിനെ നശിപ്പിക്കാന്‍ അമ്മ ആവശ്യപ്പെടുന്നതും അത് ചെയ്തുകൊടുക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദ്ദേശിക്കുന്നതും ജീവന്റെ സംസ്കാരത്തിന് യോജിച്ചതല്ല. ഉദരത്തിലെ കുഞ്ഞ് മനുഷ്യന് തന്നെയാണ്.
പ്രതികരിക്കാന്‍ കഴിയുന്നില്ലെന്ന ഒറ്റക്കാരണത്താല്‍ അപ്രതീക്ഷിതഗര്ഭം എന്ന പേരില്‍ മനുഷ്യജീവനെ കൊല്ലുന്നത് പൊറുക്കാനാവാത്ത ക്രൂരതയാണ്. സമിതി അഭിപ്രായപ്പെട്ടു.