വത്തിക്കാന്‍ സിറ്റി: ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരന്റെ ദേഹവിയോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. എലിസബത്ത് രാജ്ഞിക്ക് അയച്ച അനുശോചനസന്ദേശത്തില്‍ പാപ്പ ദു:ഖം അറിയിച്ചു. വിവാഹജീവിതത്തോടും കുടുംബജീവിതത്തോടും ഫിലിപ്പ് രാജകുമാരന്‍ കാണിച്ച ആദരവിനെ പാപ്പ പ്രത്യേകം അനുസ്മരിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുമായി 2014 ലും ബെനഡിക്ട് പതിനാറാമനുമായി 2010 ലും 1980,2000 വര്‍ഷങ്ങളില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായും ഫിലിപ്പ് രാജകുമാരന്‍ കണ്ടുമുട്ടിയിട്ടുണ്ട്. 1961 ല്‍ വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായെയും അദ്ദേഹം വത്തിക്കാനില്‍ സന്ദര്‍ശിച്ചിരുന്നു.