ന്യൂഡല്‍ഹി: പ്രമുഖ ജസ്യൂട്ട് എഴുത്തുകാരന് ഫാ. വര്‍ഗീസ് പോള്‍ അന്തരിച്ചു. 77 വയസായിരുന്നു. ഗുജറാത്ത് ഭാഷയിലെ പ്രമുഖനായ എഴുത്തുകാരനായിരുന്നു. കോവിഡ അനുബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഗുജറാത്ത് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസേര്‍ച്ച് സൊസൈറ്റിയില്‍ വച്ചായിരുന്നു അന്ത്യം. 33 വര്‍ഷം വൈദികനായി സഭയെയും സമൂഹത്തെയും സേവിച്ച വ്യക്തിയായിരുന്നു.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ 1943 ല്‍ ആയിരുന്നു ജനനം. അഞ്ച് ആണുങ്ങളും നാലു പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിലെ മൂത്ത സന്താനമായിരുന്നു. റോമില്‍ വച്ച് 1977 ജൂണ്‍ 21 നായിരുന്നു പൗരോഹിത്യസ്വീകരണം.