ഓരോ വിശുദ്ധ കുര്‍ബാനയിലും നാം മുറിവേറ്റവനും ഉത്ഥിതനുമായ ക്രിസ്തുവിനെ ആരാധിക്കുകയും ചുംബിക്കുകയും ചെയ്യുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഓരോ വിശുദ്ധ കുര്‍ബാനയിലും നാം മുറിവേറ്റവനും ഉത്ഥിതനുമായ ക്രിസ്തുവിനെ ആരാധിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കരുണയുടെ തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

തന്റെ ഉത്ഥാനത്തിലും സ്വര്‍ഗ്ഗാരോഹണത്തിനും ഇടയിലാണ് ക്രിസ്തു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. ശിഷ്യന്മാര്‍ ക്രിസ്തുവിന്റെ കരുണ സ്വീകരിച്ചത് സമാധാനം, ക്ഷമ, മുറിവുകള്‍ എന്നിവയിലൂടെയാണ്. നമുക്കും അവിടുത്തേക്കും ഇടയിലെ ഓപ്പണ്‍ ചാനലുകളാണ് തിരുമുറിവുകള്‍. നമ്മുടെ ദുരിതങ്ങള്‍ക്കുള്ള കരുണയാണ് അവിടെ വര്‍ഷിക്കുന്നത്. നാം അവിടുത്തെ കരുണയെക്കുറിച്ച് ഒരിക്കലും സംശയിക്കരുത്. അവിടുത്തെ മുറിവുകളെ ആരാധിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുമ്പോള്‍ നാം തിരിച്ചറിയണം നമ്മുടെ ബലഹീനതകള്‍ മുഴുവന്‍ അവിടുന്ന് സ്വീകരിക്കുന്നുവെന്ന്. ഓരോ വിശുദ്ധ ബലിയിലും സംഭവിക്കുന്നത് ഇതുതന്നെയാണ്. മുറിവേറ്റതും ഉത്ഥാനം ചെയ്യപ്പെട്ടതുമായ ശരീരം അവിടുന്ന് നമുക്കായി നല്കുന്നു.

നാം അവിടുത്തെ സ്പര്‍ശിക്കുകയും അവിടുന്ന് നമ്മുടെ ജീവിതങ്ങളെ സ്പര്‍ശിക്കുകയും ചെയ്യുന്നു. അവിടുന്ന് സ്വര്‍ഗ്ഗം നമ്മുടെയിടയിലേക്ക് കൊണ്ടുവന്നു. പ്രഭാപൂരിതമായ അവിടുത്തെ മുറിവുകള്‍ നാം വഹിക്കുന്ന ഇരുട്ട് അകറ്റുന്നു. പാപ്പ പറഞ്ഞു.