മാംഗ്ലൂര്‍: വനിതകള്‍ക്കുവേണ്ടിയുളള വിദ്യാഭ്യാസത്തില്‍ 100 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് സെന്റ് ആഗ്നസ് കോളജ്. അപ്പസ്‌തോലിക് കാര്‍മ്മല്‍ സിസ്‌റ്റേഴ്‌സിന്റെ മേല്‍നോട്ടത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖമായ കോളജുകളിലൊന്നാണ് സെന്റ് ആഗ്നസ്. വിദ്യാഭ്യാസം, സയന്‍സ് ,നിയമംരാഷ്ട്രീയം, സാമൂഹ്യസേവനം എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഈടുറ്റ സംഭാവനകള്‍ നല്കാന്‍ പ്രാപ്തരായ നിരവധി സ്ത്രീകളെ വാര്‍ത്തെടുക്കാന്‍ ഈ കലാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
കലാലയത്തിന്റെ ജൂബിലി ആഘോഷത്തില്‍ ഏപ്രില്‍ പത്തിന് സാഘോഷപൂര്‍വ്വം കൊണ്ടാടി. പൂര്‍വ്വവിദ്യാര്‍ത്ഥിയും ജര്‍മ്മനിയിലെ റുഹര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞയുമായ അഞ്ജനാ ദേവിയായിരുന്നു മുഖ്യാതിഥി.
ഗോഡ് ഈസ് മൈ സ്ട്രംങ്ത് എന്ന ആദര്‍ശവാക്യത്തിലൂന്നി മദര്‍ മേരി അലോഷ്യ ആണ് 1921 ല്‍ ഈ കലാലയത്തിന് തുടക്കമിട്ടത്.