പൗരോഹിത്യത്തെക്കുറിച്ചുള്ള വത്തിക്കാന്‍ കോണ്‍ഫ്രന്‍സ് അടുത്തവര്‍ഷം

വത്തിക്കാന്‍ സിറ്റി: പൗരോഹിത്യവിളികള്‍ വര്‍ദ്ധിപ്പിക്കുക, അല്മായരും വൈദികരും കൂടി ഒരുമിച്ചുപ്രവര്‍ത്തിക്കാനുളള വഴികള്‍ മെച്ചപ്പെടുത്തുക, തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി അടുത്തവര്‍ഷം ഫെബ്രുവരിയില്‍ വത്തിക്കാനില്‍ വച്ച് പ്രധാനപ്പെട്ട സിംബോസിയം നടക്കും.

സഭ നേരിടുന്ന അജപാലനപരവും മിഷനറിപരവുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കാന്‍ ഈ സിംബോസിയത്തിന് കഴിയുമെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും സഭയുടെ ദൗത്യത്തില്‍ ആഴമേറിയ അടിത്തറ സൃഷ്ടിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. സിംബോസിയത്തിന് ചുക്കാന്‍ പിടിക്കന്ന കര്‍ദിനാള്‍ മാര്‍ക്ക് ഔലറ്റ് പറയുന്നു.

ഫെബ്രുവരി 17 മുതല്‍ 19 വരെയാണ് സിംബോസിയം. അടുത്തയിടെ നടന്ന സിനഡുകളെല്ലാം തന്നെ പൗരോഹിത്യവും വിശ്വാസികളും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുന്നതും പൗരോഹിത്യദൈവവിളികളുടെ ആവശ്യകത ഉയര്‍ത്തുന്നതുമായിരുന്നു.