മോണ്‍ട്‌റിയല്‍: ഫാ. സ്റ്റാന്‍ സ്വാമിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ കാനഡയിലെ ഈശോസഭാംഗങ്ങളും രംഗത്ത്. ഫാ.സ്റ്റാന്‍ സ്വാമിയെ എത്രയും വേഗം വിട്ടയ്ക്കണമെന്ന് കാനഡിയിലുള്ള ഈശോസഭാംഗങ്ങള്‍ ആവശ്യപ്പെട്ടു. സ്വാമിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തങ്ങളെ ആശങ്കാകുലരാക്കുന്നുവെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ വക്താവ് ജാസണ്‍ കുങ് അറിയിച്ചു.
ഫാ. സ്വാമിയുടെ മോചനത്തിനായി തങ്ങള്‍ പ്രാര്‍ത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നുവെന്നും എത്രയും വേഗം അദ്ദേഹം ജയില്‍ മോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. 2020 ഒക്ടോബര്‍ എട്ടിനാണ് ഫാ. സ്റ്റാന്‍സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. 83 കാരനായ സ്വാമിക്കെതിരെ ഭീകരവിരുദ്ധ നിയമം അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. യുകെ, ബ്രസല്‍സ്, ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങള്‍ സ്വാമിയുടെ മോചനത്തിനായി # standwith stan ട്വിറ്റര്‍ ക്യാമ്പയ്ന്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ യുകെ പാര്‍ലമെന്റ് സ്വാമിയുടെ കേസ് സംബന്ധിച്ച് ഡിബേറ്റ് നടത്തുകയും ഇന്ത്യയില്‍ ന്യൂനപക്ഷത്തിന് നേരെ വര്‍ദ്ധിച്ചുവരുന്ന മതപീഡനങ്ങളുടെ ഭാഗമായി ഇതിനെ നിരീക്ഷിക്കുകയും ചെയ്തിരുന്നു.