പാലാ: കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹികസാമ്പത്തിക സ്ഥിതികള്‍ പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാനായി കേരള കത്തോലിക്കാസഭയിലെ 32 രൂപതകളിലും നടത്തുന്ന സാംപിള്‍ സര്‍വേയുടെ ആവശ്യത്തിലേക്കായുളള ചോദ്യാവലി പ്രസിദ്ധീകരിച്ചു. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കുടുംബകൂട്ടായ്മ രൂപത കോ ഓര്‍ഡിനേറ്റര്‍ തോമസ് വടക്കേലിന് ചോദ്യാവലിയുടെ ആദ്യ കോപ്പി നല്കി പ്രകാശനം ചെയ്തു. സര്‍വ്വേയുടെ നടത്തിപ്പിനായി 80 യുവാക്കള്‍ക്ക് പരിശീലനവും 12 ഇടവകകളില്‍ സര്‍വ്വേ നടത്തിപ്പിനായി കോര്‍ ടീമും രൂപീകരിച്ചിരുന്നു.