അരുവിത്തുറപ്പള്ളിയില്‍ തിരുനാളിന് തുടക്കമായി

അരുവിത്തുറ: പ്രസിദ്ധതീര്‍ത്ഥാടന കേന്ദ്രമായ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ആരംഭിച്ചു. 22 ന് വൈകിട്ട് നാലിന് കുര്‍ബാന. തുടര്‍ന്ന് കൊടിയേറ്റ്. പുറത്തു നമസ്‌ക്കാരം, ജപമാലപ്രദക്ഷിണം. പുറത്തുനമസ്‌ക്കാരത്തിന് ബിഷപ് മാര്‍ ജോസഫ്കല്ലറങ്ങാട്ട് നേതൃത്വം നല്കും. 23 ന് രാവിലെ 9.30 ന് തിരുസ്വരൂപ പ്രതിഷ്ഠ.

24 നാണ് പ്രധാന തിരുനാള്‍. 10.30 ന് തിരുനാള്‍ റാസ. 23 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും 24 ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമും 25ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലും മെയ് 1 ന് മാര്‍ ജേക്കബ് മുരിക്കനും കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരുക്കര്‍മ്മങ്ങളും ആഘോഷങ്ങളും.