തന്നില്‍ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസികളുടെ ജീവിതത്തിന്മേല്‍ കരുതലും ശ്രദ്ധയുമുള്ള ഇടയനാണ് ഫാ. റിച്ചാര്‍ഡ് ഗിബോന്‍സ് എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ് ഈ ലോക്ക് ഡൗണ്‍കാലം. അയര്‍ലണ്ടിലെ ദേശീയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെ റെക്ടറാണ് ഇദ്ദേഹം.
തിരുക്കര്‍മ്മങ്ങള്‍ ഇല്ലാതെ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലും ആളുകള്‍ വീടുകള്‍ അടച്ചുപൂട്ടി കഴിയുന്ന അവസരത്തിലുമാണ് അദ്ദേഹം ഒറ്റയ്ക്ക ഇറങ്ങി നടന്ന് ആയിരത്തോളം വീടുകള്‍ വെഞ്ചരിച്ചത്. വീടുകളില്‍പ്രവേശിക്കാതെ പുറത്തുനി്ന്നുകൊണ്ടായിരുന്നു വെഞ്ചരിപ്പ്. പരികര്‍മ്മികളാരും കൂടെയുണ്ടായിരുന്നുമില്ല. വെള്ള ഊറാലയും ബൈബിളും ഹന്നാന്‍ വെള്ളവും മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്.
വിശ്വാസികള്‍ വീടുകളിലെ ജനാലയ്ക്കലോ വാതില്ക്കലോ നിലയുറപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശം മുഴുവനും വെ്ഞ്ചരിപ്പിന്റെ ഗുണം കിട്ടുകയും ചെയ്തു. താന്‍ ഇടവകക്കാരെ മറന്നിട്ടില്ല എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ഇതിലൂടെ ചെയതതെന്ന് അച്ചന്‍ പറയുന്നു.