കോവിഡെന്നോ ലോക്ക് ഡൗണെന്നോ വകവയ്ക്കാതെയാണ് ഇവര്‍ ഓരോ ദിവസവും മുന്നോട്ടുകൊണ്ടുപോകുന്നത്. ഇറ്റലി, നോഴ്‌സ്യായ്ക്ക് വെളിയിലുള്ള ബെനഡിക്ടന്‍സന്യാസികളുടെ കാര്യമാണ് പറയുന്നത്.
ലോക്ക് ഡൗണ്‍കാലത്തും തങ്ങളുടെ പ്രാര്‍ത്ഥനയ്‌ക്കോ പ്രവര്‍ത്തനത്തിനോ അവര്‍ മുടക്കംവരുത്തിയിട്ടില്ല. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഞങ്ങളെ കാണാനെത്തിരിയിരുന്നു.പക്ഷേ ഇപ്പോള്‍ സന്ദര്‍ശകര്‍ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ സമയം കൂടി ഞങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കുന്നു. സഹിക്കുകയും ദുരിതത്തിലാകുകയും ചെയ്ത ഓരോരുത്തര്‍ക്കുംവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ഈശോയുടെ പരിപാവനമായ കുരിശിന്റെ തിരുശേഷിപ്പുകൊണ്ട് കോവിഡ്കാലത്ത് പ്രദക്ഷിണം നടത്തിയിരുന്നു. പ്ലേഗ്, ക്ഷാമം, പകര്‍ച്ചവ്യാധികള്‍, രോഗം എന്നിവയൊന്നും ഈ സന്യാസികളെ കീഴ്‌പ്പെടുത്താറില്ല. ദൈവത്തിലുള്ള വിശ്വാസം ദൃഢമാക്കാനുള്ള ശ്രമങ്ങളിലാണ് ഇത്തരം അവസരങ്ങളില്‍ അവര്‍ മുഴുകുന്നത്.
ഇന്ന് ഈ പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാന്‍ ലോകത്തിന് കഴിയും എന്നൊരു പ്രലോഭനത്തിലാണ് ആളുകള്‍കഴിഞ്ഞുകൂടുന്നത്. എന്നാല്‍ ദൈവത്തിന് മാത്രമേ ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ കഴിയൂ. ബെനഡിക്ടന്‍ പ്രിയോര്‍ ഫാ. ബെനഡിക്ട് നിവാക്കോഫ് പറയുന്നു.