ദിമാപ്പൂര്‍: നാഗാലാന്റിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി സഭയുടെ സഹായം അഭ്യര്‍ത്ഥിച്ചു. സഭാനേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഗവര്‍ണര്‍ രാജ്‌സഭയില്‍ സമ്മേളനം വിളിച്ചുകൂട്ടി. നാഗാലാന്റിലെ കോവിഡ് വ്യാപനസ്ഥിതികകള്‍ ചര്‍ച്ച ചെയ്തു സഭാ നേതാക്കള്‍ തങ്ങളുടെ ധാര്‍മ്മികവും ആത്മീയവുമായ അധികാരവും സ്വാധീനവും ജനങ്ങളെ പകര്‍ച്ചവ്യാധിയില്‍ നിന്നും രക്ഷിക്കുന്നതിനായി ഉപയോഗിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
115,392 പേരാണ് നാഗാലാന്റില്‍ ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നത്. 13 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.