കോവിഡ്; കൊളംബിയാക്ക് ആശ്വാസമായി ഫ്രാന്‍സിസ് മാര്‍പാപ്പ വെന്റിലേറ്ററുകള്‍ നല്കി

വത്തിക്കാന്‍ സിറ്റി: കോവിഡ് മരണങ്ങളുമായി കുതിക്കുന്ന കൊളംബിയായ്ക്ക് ആശ്വാസമായി ഫ്രാന്‍സിസ് മാര്‍പാപ്പ നാലു വെന്റിലേറ്റുകള്‍ നല്കി. കോവിഡ് വ്യാപനം മുതല്‍ ഏറ്റവും കൂടുതല്‍ മരണനിരക്കു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സൗത്ത് അമേരിക്കന്‍ രാജ്യമാണ് കൊളംബിയ.

കൊളംബിയന്‍ ഹെല്‍ത്ത് മിനിസ്ട്രിയുടെ കണക്കുപ്രകാരം ഏപ്രില്‍ 20 ന് 24 മണിക്കൂറിനുള്ളില്‍ 420 മരണങ്ങളാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. 2020 ഫെബ്രുവരി മുതല്‍ 68,700 ആളുകളാണ് കോവിഡ് മൂലംഡ് മൂലം മരണമടഞ്ഞിരിക്കുന്നത്. വെന്റിലേറ്ററുകള്‍ക്ക് പുറമെ പേഴ്‌സനല്‍ പ്രൊട്ടക്ടീവ് ഉപകരണങ്ങളും നല്കിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌പെയ്ന്‍, റൊമാനിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും പാപ്പ വെന്റിലേറ്ററുകള്‍ നല്കിയിരുന്നു.