റോം: ബൂഡാപെസ്റ്റില്‍ നടക്കുന്ന അന്താരാഷ്ട്രദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സന്ദേശം നല്കുന്ന 25 കര്‍ദിനാള്‍മാരില്‍ ഒരാള്‍ മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആയിരിക്കും. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ സെപ്തംബര്‍ അ്ഞ്ചു മുതല്‍ 12 വരെയാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് നടക്കുന്നത്. അമ്പത്തിരണ്ടാമത് ദിവ്യകാരുണ്യകോണ്‍ഗ്രസാണ് ഇത്. അ്ഞ്ചു ഭൂഖണ്ഡങ്ങളില്‍ നി്ന്നുള്ള സഭാനേതാക്കന്മാര്‍ കോണ്‍ഗ്രസിലെ പ്രഭാതപ്രാര്‍ത്ഥനയ്ക്കും സാക്ഷ്യങ്ങള്‍ക്കും വര്‍ക്ക്് ഷോപ്പുകള്‍ക്കും സന്ദേശങ്ങള്‍ക്കും നേതൃത്വം നല്കും.
സിബിസിഐ പ്രസിഡന്റ് കൂടിയാണ് കര്‍ദിനാള്‍ ഗ്രേഷ്യസ്. 1964 ല്‍ നടന്ന മുപ്പത്തിയെട്ടാമത് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥേയത്വം അരുളിയത് ബോംബെയായിരുന്നു. പോള്‍ ആറാമന്‍ മാര്‍പാപ്പ അന്ന് പങ്കെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം നടക്കേണ്ടിയിരുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസാണ് കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്.