കോവിഡ്; നാലു ദിവസത്തിനുള്ളില്‍ 15 കത്തോലിക്കാ പുരോഹിതര്‍ മരണമടഞ്ഞു

ന്യൂഡല്‍ഹി: ഏപ്രില്‍ 20 നും 23 നും ഇടയില്‍ കോവിഡ് മൂലം 15 കത്തോലിക്കാ പുരോഹിതര്‍ മരണമടഞ്ഞു. ഒരു മാസത്തിനുള്ളില്‍ 20 പുരോഹിതരാണ് മരണമടഞ്ഞത്. കോവിഡ് മരണങ്ങളില്‍ ഏറ്റവും അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് നാഗ്പൂര്‍ അതിരൂപതയിലെ ഫാ. ലിജോ തോമസിന്റേതാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് ക്രൈസ്റ്റ് ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 38 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.

ജാര്‍ഖണ്ഡിലെ ഫാ. എസ് ക്രിസ്തുദാസ്, മധുരൈ ജസ്യൂട്ട് പ്രൊവിന്‍സിലെ ഫാ. ശ്രീനിവാസന്‍, ബോംബെ ജസ്യൂട്ട് പ്രൊവിന്‍സിലെ ഫാ.ഡിയാഗോ ഡിസൂസ, ഭോപ്പാല്‍ അതിരൂപതയിലെ ഫാ. അരുള്‍സ്വാമി എന്നിവര്‍ ഒരേ ദിവസമാണ് മരണമടഞ്ഞത്. ബാംഗ്ലൂര്‍ അതിരൂപതയിലെ ഫാ. മാര്‍ട്ടിന്‍ അന്തോണി, ലക്ക്‌നോ രൂപതയിലെ ഫാ. വിന്‍സെന്റ് നസ്രത്ത്, കര്‍ണ്ണാടക ജസ്യൂട്ട ്‌പ്രൊവിന്‍സിലെ ഫാ. പ്രവീണ്‍ ഹൃദയരാജ് എന്നിവരാണ് ഒരു ദിവസം മരണമടഞ്ഞ മറ്റ് വൈദികര്‍. ഏപ്രില്‍ 21 ന് ലക്‌നൗ രൂപതയിലെ ഫാ. ബസന്ത് ലക്കറയും പാറ്റ്‌ന ജസ്യൂട്ട് പ്രൊവിന്‍സിലെ ഫാ. ജോര്‍ജ് കാരാമായിലും ഡിവൈന്‍ വേര്‍ഡ് സൊസൈറ്റിയിലെ ഫാ. തോമസ് അക്കരയും റായ്പ്പൂര്‍ അതിരൂപതയിലെ ഫാ. ജോസഫ് ചെറുശ്ശേരിയും ജഗദല്‍പ്പൂര്‍ രൂപതിയെ ഫാ. തിയോഡോര്‍ ടോപ്പോ സിഎംഐയും മരണമടഞ്ഞു.

ഏപ്രില്‍ 20 ന് ഛത്തീസ്ഘട്ടിലെ ഫാ. ആന്റണി കുന്നത്തും മീററ്റ് രൂപതിയെ ഫാ. സഞ്ജയ് ഫ്രാന്‍സിസും കോവിഡ് ബാധിച്ചു മരണമടഞ്ഞു.