ക്രിസ്തുവിനെ പോലെയുള്ള ഇടയനാകുക; നവവൈദികരോട് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനെപോലെയുള്ള ഇടയരാകുക. അതാണ് ക്രിസ്തു നിങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്നത്. പാസ്റ്റേഴ്‌സ്. ദൈവത്തിന്റെ വിശ്വസ്ത ജനത്തിന്റെ പാസ്റ്റര്‍മാരാകുക. ദൈവത്തിന്റെ ആളുകള്‍ക്കൊപ്പം നടക്കുക. ചിലപ്പോള്‍ ആടുകള്‍ക്ക് മുമ്പ്… മറ്റുചിലപ്പോള്‍ മധ്യത്തില്‍.. ഇനിയും ചിലപ്പോള്‍ അരികു ചേര്‍ന്ന്. അതെന്തായാലും എപ്പോഴും ആടുകള്‍ക്കൊപ്പമായിരിക്കുക. ഇന്നലെ ഒമ്പതു ഡീക്കന്മാരുടെ വൈദികാഭിഷേകചടങ്ങില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

ദൈവത്തോടൊത്തായിരിക്കുക, മെത്രാന്മാരോടും സഹവൈദികരോടും ഒപ്പമായിരിക്കുക. തങ്ങളുടെ ശുശ്രൂഷയിലൂടനീളം ദൈവജനത്തോടൊത്തായിരിക്കുക. ഒരു വൈദികന്റെ നാലു സാമീപ്യങ്ങളും അടുപ്പങ്ങളുമാണ് ഇവയെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.ഇവ കൃത്യമായി പാലിച്ചാല്‍ ഭയപ്പാടുകളുടെ ആവശ്യമില്ല. എല്ലാം നല്ലതുപോലെ സംഭവിക്കും. പാപ്പ പറഞ്ഞു.

ലോക ദൈവവിളി ദിനത്തോട് അനുബന്ധിച്ചായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്. ഇത്തവണത്തേത് 58 ാമത് ലോക ദൈവവിളിദിനമായിരുന്നു.