ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം അനുവാദം നല്കി ഹോസ്പിറ്റല്‍ മുറിയില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ച ഫാ. ലിവിനിയസ് ഭൂമിയിലെ തന്റെ അവസാനത്തെ ആഗ്രഹവും സാക്ഷാത്ക്കരിച്ച് നിത്യസമ്മാനത്തിനായി യാത്രയായി. ലൂക്കീമിയ രോഗിയായിരുന്ന ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മരിക്കുന്നതിന് മുമ്പ് പുരോഹിതനാകുക എന്നത്. എന്നാല്‍ പൗരോഹിത്യപഠനം പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ അവശേഷിക്കെ തനിക്ക് അത് സാധിക്കില്ലെന്ന് ആശങ്കപ്പെട്ട അദ്ദേഹത്തിന് വിവരം അറിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ പൗരോഹിത്യം സ്വീകരിക്കാന്‍ പ്രത്യേകം അനുവാദം നല്‍കുകയായിരുന്നു.
അങ്ങനെയാണ് പെസഹാവ്യാഴാഴ്ച ആശുപത്രി മുറിയില്‍ വച്ച് ലിവിനിയസിന് പൗരോഹിത്യം നല്‍കിയത്. നവവൈദികന്റെ ആദ്യ ആശീര്‍വാദം തന്നെ ചികിത്സിക്കുന്ന ഡോക്ട്ഴേസ്ിനായിരുന്നു.ഏപ്രില്‍ 23 നായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. 31 വയസ് മാത്രമേ അദ്ദേഹത്തിന് പ്രായമുണ്ടായിരുന്നുള്ളൂ. സു്പ്പീരിയേഴ്സിനും സഹവൈദികനുമൊപ്പം കരുണക്കൊന്ത ചൊല്ലിപൂര്ത്തിയാക്കിയതിന് ശേഷമായിരുന്നു അന്ത്യം. ഇന്ന് സാന്‍ ജിയോവാനി ലിയോനാര്‍ഡി ഇടവകയില്‍ ഫാ. ലിവിനിയസിന്റെ സംസ്കാരം നടന്നു.