കോവിഡ്: റാഞ്ചി അതിരൂപതയിലെ ഏഴു വൈദികര്‍ ഹോസ്പിറ്റലില്‍, നവവൈദികന്റെ മരണം സഹിക്കാനാവുന്നില്ല: ബിഷപ് തിയോഡോര്‍ മസ്‌ക്കാരെന്‍ഹാസ്

മുപ്പതുവയസ് മാത്രം പ്രായമുള്ള ഒരു വൈദികനാണ് കഴി്ഞ്ഞ ദിവസം മരണമടഞ്ഞത്. പുരോഹിതനായിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. അഞ്ചു ദിവസം മുമ്പായിരുന്നു അദ്ദേഹത്തിന്റെ മരണം. ബിഷപ് തിയോഡോര്‍ മസ്‌ക്കാരെന്‍ഹാസിന്റേതാണ് ഈ വാക്കുകള്‍.

ഏഴു വൈദികര്‍ കോവിഡ് ബാധിതരായി ഹോസ്പിറ്റലില്‍ കഴിയുകയാണ്. സെമിനാരിവിദ്യാര്‍ത്ഥികളെ പ്രായം ചെന്നവര്‍ക്കായുള്ള ഒരു ഭവനത്തില്‍ എത്തിച്ച് അവിടെ വച്ചാണ് ശുശ്രൂഷിക്കുന്നത്. കാരണം ഹോസ്പിറ്റലില്‍ സ്ഥലമില്ല. ദുംകാ രൂപതയില്‍ പത്തുദിവസം കൊണ്ട് അഞ്ചു വൈദികരാണ് മരണമടഞ്ഞത്. ആശുപത്രികളില്‍ കിടക്കകളില്ല. മരുന്നില്ല. എത്രയോ ദരിദ്രമായ സാഹചര്യമാണ് ഇവിടെയുള്ളതെന്ന് നിങ്ങള്‍ക്ക് സങ്കല്പിക്കാന്‍ പോലുമാവില്ല.അദ്ദേഹം പറയുന്നു.