ഹെയ്ത്തിയില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ശേഷിച്ചിരുന്ന വൈദികനും മോചിതനായി

ഹെയ്ത്തി: ഏപ്രില്‍ 11 ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ പത്തുപേരില്‍ ഏഴു പേരും മോചിതരായതായി രൂപത അറിയിച്ചു. ഇതില്‍ ഒരു വൈദികനും ഉള്‍പ്പെടുന്നു. ഹെയ്ത്തിയിലെ നാലു വൈദികരും കന്യാസ്ത്രീയും ഫ്രഞ്ചു വൈദികനും കന്യാസ്ത്രീയും മൂന്ന് അല്മായരും അടങ്ങുന്ന സംഘത്തെ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.

400 Mazowo എന്ന ഗ്രൂപ്പാണ് തട്ടിക്കൊണ്ടുപോയത്. ഒരു മില്യന്‍ ഡോളറാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. വൈദികരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സഭ ഗവണ്‍മെന്റിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഒരാഴ്ചത്തേക്ക് ദേവാലയങ്ങള്‍ അടച്ചിടുകയും കുര്‍ബാനകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. മോചിതരായവര്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മൂന്നുപേരെ വിട്ടയച്ചിരുന്നു.